HOME
DETAILS
MAL
ഹജ്ജ് ക്യാംപിന് നെടുമ്പാശ്ശേരിയില്‍ തുടക്കം; ആദ്യ വിമാനം നാളെ
backup
July 13 2019 | 14:07 PM
തിരുവനന്തപുരം: ഹജ്ജ് ക്യാംപിന് ഇന്ന് നെടുമ്പാശ്ശേരിയില്‍ തുടക്കമായി. ആദ്യ വിമാനം നാളെ പുറപ്പെടും. മന്ത്രി കെ.ടി ജലീല്‍ ക്യാംപ് ഉദ്ഘാടനം ചെയ്തു. നാളെ മുതല്‍ ഈ മാസം 17 വരെ എട്ട് സര്‍വീസുകളാണ് ഇക്കുറി നെടുമ്പാശ്ശേരിയില്‍ നിന്നുണ്ടാവുക.
ഉച്ചയ്ക്കുശേഷമാണ് സര്‍വീസുകള്‍. തീര്‍ഥാടകരുമായി ഞായര്‍ ഉച്ചയ്ക്ക് രണ്ടിന് വിമാനം പുറപ്പെടും. ഓരോ വിമാനത്തിലും 340 പേര്‍ വീതം ഉണ്ടാകും. 2,740 തീര്‍ഥാടകരാണ് ഈ വര്‍ഷം നെടുമ്പാശ്ശേരി ഹജ്ജ് ക്യാംപില്‍ നിന്ന് യാത്രപുറപ്പെടുന്നത്. ലക്ഷദ്വീപില്‍ നിന്നുള്ള ഹാജിമാരും നെടുമ്പാശ്ശേരിയില്‍ നിന്നാണ് യാത്രയാകുക.
സിയാല്‍ അക്കാദമി ബ്ലോക്കിലും പ്രത്യേകം സജ്ജീകരിച്ച ടെന്റുകളിലുമാണ് തീര്‍ഥാടകര്‍ക്ക് സൗകര്യമൊരുക്കിയിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."