ബേക്കല്‍ ഫോര്‍ട്ട് റെയില്‍വേ സ്റ്റേഷന് ഫൂട്ട് ഓവര്‍ ബ്രിഡ്ജ് നാളെ തുറക്കും
കാഞ്ഞങ്ങാട്: ബേക്കല്‍ ഫോര്‍ട്ട് റെയില്‍വേ സ്റ്റേഷന് ഫൂട്ട് ഓവര്‍ ബ്രിഡ്ജ് നാളെ ഉച്ചക്ക് രണ്ടിനു പി. കരുണാകരന് എം.പി യാത്രക്കാര്‍ക്കു തുറന്നുകൊടുക്കും. ബേക്കല്‍ ഫോര്‍ട്ട് റെയില്‍വേ സ്റ്റേഷന് ഡെവലപ്മെന്റ് ആക്ഷന്‍ കമ്മിറ്റി രണ്ടുപതിറ്റാണ്ടായി നിരന്തരമായ പ്രക്ഷോഭങ്ങളിലൂടെ ഉയര്‍ത്തിപ്പിടിച്ച ആവശ്യങ്ങളിലൊന്നാണ് ഇതോടെ സാക്ഷാല്‍ക്കരിക്കപ്പെടുന്നത്. കെ. കുഞ്ഞിരാമന് എം.എല്‍.എ അധ്യക്ഷനാകും. പാലക്കാട് റെയില്‍വേ ഡിവിഷനല്‍ മാനേജര്‍ നരേഷ് ലാല്‍വാനി, പള്ളിക്കര പഞ്ചായത്ത് പ്രസിഡന്റ്, ജനപ്രതിനിധികള്‍, ആക്ഷന്‍ കമ്മിറ്റി ഭാരവാഹികള്‍, രാഷ്ട്രീയ പാര്‍ട്ടി നേതാക്കള്‍ എന്നിവര്‍ ചടങ്ങില്‍ സംബന്ധിക്കും.
ഉദ്ഘാടന ചടങ്ങുമായി ബന്ധപ്പെട്ട് പള്ളിക്കര ഗ്രാമപഞ്ചായത്ത് ഓഫിസില്‍ നടന്ന യോഗത്തില്‍ പ്രസിഡന്റ് പി. ഇന്ദിര അധ്യക്ഷയായി.
ആക്ഷന്‍ കമ്മിറ്റി കണ്‍വീനര്‍ കെ.ഇ.എ ബക്കര്‍, കുന്നൂച്ചി കുഞ്ഞിരാമന്, പി.കെ അബ്ദുല്‍ റഹിമാന്‍, ടി.എം ലത്തീഫ്, സോളാര്‍ കുഞ്ഞഹമ്മദ്, സിദ്ദീഖ് പളളിപ്പുഴ, പി.കെ അബ്ദുല്ല, രാഘവന് വെളുത്തോളി, മാധവ ബേക്കല്‍, പി.എ ഇബ്രാഹിം ,അശോകന് അരളിക്കട്ട, എം. കുമാരന്, അജയന് പനയാല്‍, കെ.എം അബ്ദുല്‍ റഹിമാന്‍, മൗവ്വല്‍ കുഞ്ഞബ്ദുല്ല, കെ. നാരായണന്, ഫാത്തിമ മൂസ, ടി. സുധാകരന്, കെ. രവീന്ദ്രന് എന്നിവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."