എസ്- 400 വാങ്ങുന്നത് സിറിയന്‍ ഭീഷണി നേരിടാനെന്ന് തുര്‍ക്കി
അങ്കാറ: സിറിയയുമായി അതിര്‍ത്തി പങ്കിടുന്ന രാജ്യം എന്ന നിലയില്‍ കടുത്ത ഭീഷണി നേരിടുന്നതിനാല്‍ റഷ്യയില്‍ നിന്നു വാങ്ങുന്ന എസ്- 400 വിമാനവേധ മിസൈല്‍ സംവിധാനം തങ്ങള്‍ക്ക് അത്യാവശ്യമാണെന്ന് തുര്‍ക്കി. ഇതൊരു ചോയിസ് അല്ലെന്നും യു.എസിന്റെ പ്രതിരോധ സംവിധാനങ്ങള്‍ വാങ്ങാതിരിക്കുന്നതിനെ സൂചിപ്പിച്ച് പ്രതിരോധമന്ത്രി ഹുലുസി അകാര്‍ യു.എസ് പ്രതിരോധമന്ത്രിയെ അറിയിച്ചു.
എസ്-400 രണ്ടാംഘട്ട ഉപകരണങ്ങള്‍ ഇന്നലെ തുര്‍ക്കിയില്‍ എത്തിയിരുന്നു. ഒരു നാറ്റോ അംഗരാജ്യം ആദ്യമായാണ് റഷ്യയുമായി ആയുധ ഇടപാട് നടത്തുന്നത്. അതിനാല്‍ തന്നെ തുര്‍ക്കിയെ ഇടപാടില്‍ നിന്ന് പിന്തിരിപ്പിക്കാന്‍ യു.എസ് പരമാവധി ശ്രമിച്ചിരുന്നു. തുര്‍ക്കിക്കുമേല്‍ സാമ്പത്തിക ഉപരോധം ഏര്‍പ്പെടുത്തുമെന്ന ഭീഷണിയും നിലനില്‍ക്കുന്നു.
റഷ്യയുമായുള്ള ഇടപാടിനെ നയതന്ത്ര വ്യതിയാനമായി കാണേണ്ടതില്ലെന്നും ഫോണ്‍ സംഭാഷണത്തില്‍ തുര്‍ക്കി പ്രതിരോധമന്ത്രി വ്യക്തമാക്കി.
വെള്ളിയാഴ്ചയാണ് എസ്-400 ആദ്യ ഘട്ടം തുര്‍ക്കിയിലെത്തിയത്. ബാക്കി അടുത്ത ദിവസങ്ങളില്‍ എത്തുമെന്നും അദ്ദേഹം പറഞ്ഞു. എഫ്.35 യുദ്ധവിമാനത്തിന്റെ രഹസ്യം തുര്‍ക്കി റഷ്യക്ക് കൈമാറുമോ എന്നതാണ് യു.എസിന്റെ പേടി.
നേരത്തെ തുര്‍ക്കി 100 എഫ്.35 ജെറ്റുകള്‍ യു.എസില്‍ നിന്ന് ഓര്‍ഡര്‍ ചെയ്തിരുന്നു. എന്നാല്‍ റഷ്യയുമായുള്ള ഇടപാട് റദ്ദാക്കിയാലേ എഫ്.35 നല്‍കൂ എന്നാണ് യു.എസ് നിലപാട്.
അതിനിടെ എഫ്.35 പറത്താന്‍ തുര്‍ക്കി വൈമാനികര്‍ക്ക് യു.എസ് പരിശീലനം നല്‍കിയിരുന്നു. അവരിലൂടെ രഹസ്യം ചോരുമോ എന്നതാണ് യു.എസിന്റെ ആശങ്ക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."