പടന്നയിലെ മനോഹരന് ബൈത്തുറഹ്മയുടെ തണല്‍ ഒരുങ്ങുന്നു
തൃക്കരിപ്പൂര്‍: പ്ലാസ്റ്റിക്ക് മേല്കൂരക്കു താഴെ വര്‍ഷങ്ങളോളമായി അന്തിയുറങ്ങുന്ന പടന്ന കാന്തിലോട്ടെ മനോഹരന് ബൈത്തുറഹ്മ ഭവനമൊരുങ്ങുന്നു. മഴക്കാലത്ത് വെള്ളത്താല്‍ ചുറ്റപ്പെടുന്ന മനോഹരന്റെ കൂരയിലും മഴവെള്ളം കെട്ടി നില്ക്കും. ബാങ്ക് വായ്പയെടുത്ത് വീടുവെക്കാന്‍ തുനിഞ്ഞെങ്കിലും മനോഹരന്റെ കൂരയിലേക്ക് റോഡ് സൗകര്യമില്ലാത്തതിനാല്‍ വായ്പ നിഷേധിച്ചു.
ഇതോടെയാണു പടന്ന പഞ്ചായത്ത് മുസ്ലിം ലീഗ് അഞ്ചാം വാര്‍ഡ് കമ്മറ്റി മനോഹരനു ബൈത്തുറഹ്മ നിര്‍മിച്ചുകൊടുക്കാന്‍ തീരുമാനിച്ചത്. ബൈത്തുറഹ്മയുടെ കട്ടിലവെക്കല്‍ കര്‍മ്മം ദലിത് ലീഗ് സംസ്ഥാന പ്രസിഡന്റ് യു.സി രാമന് ഇന്നു രാവിലെ ഒന്‍പതിന് നിര്‍വഹിക്കും. യോഗത്തില്‍ സി.എച്ച് അഹമ്മദ് അധ്യക്ഷനായി.
വി.കെ.പി ഹമീദലി, യു.സി മുഷ്താഖ്, വി.കെ.പി കുഞ്ഞിമൊയ്തീന്‍, എ.സി നാസര്‍, പി.റഫീഖ്, പി.സി ഷാഫി, എന്‍.കെ.പി ഇസ്മയില്‍, എസ്.സി ഷബീറലി, എം.ടി അഷ്റഫ് സംസാരിച്ചു.
ബൈത്തുറഹ്മ നിര്‍മാണ കമ്മിറ്റി ഭാരവാഹികളായി പി.വി മുഹമ്മദ് അസ്ലം (ചെയര്മാന്), വി.കെ കുഞ്ഞബ്ദുല്ല (കണ്‍വീനര്‍), എ.കെ അഷ്റഫ് (ട്രഷറര്‍) എന്നിവരെ തിരഞ്ഞെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."