കോംപിങ് ഓപ്പറേഷന്: പിടികിട്ടാപ്പുള്ളികള്‍ ഉള്‍പ്പെടെ 142 പ്രതികളെ പിടികൂടി
കൊല്ലം: സിറ്റി പൊലിസ് കമ്മിഷണറുടെ നിര്‍ദ്ദേശപ്രകാരം നടത്തിയ പ്രത്യേക കോംപിങ് ഓപ്പറേഷനില്‍ കൊല്ലം സിറ്റിയില്‍ വിവിധ കേസുകളിലായി പിടികിട്ടാപുള്ളികളായ 13 ഓളം പേരെയയും വിവിധ കേസുകളിലായി 129 വാറണ്ട് പ്രതികളേയും അറസ്റ്റ് ചെയ്തു.
പ്രത്യേക പരിശോധനയുടെ ഭാഗമായി നിരോധിത പുകയില ഉല്പന്നങ്ങള് കൈവശം വച്ചതിനും നിരോധിത മയക്കുമരുന്നുകള്‍ ഉപയോഗിച്ചതിനും മൂന്നു പേര്‍ക്കെതിരേ കേസ് രജിസ്റ്റര്‍ ചെയ്തു.
മദ്യപിച്ച് വാഹനം ഓടിച്ചതിന് 72 പേര്‍ക്കെതിരേയും അലക്ഷ്യമായി വാഹനം ഓടിച്ചതിന് 34 പേര്‍ക്കെതിരേയും പൊതുനിരത്തില്‍ മദ്യപിച്ച് കലഹം ഉണ്ടാക്കിയതിനും പൊതുസ്ഥലത്ത് മദ്യപിച്ചതിനും 25 പേര്‍ക്കെതിരേയും കേസെടുത്തു. വാഹന പരിശോധന നടത്തിയതില്‍ 869 പേര്‍ക്കും പൊതുസ്ഥലത്ത് പുകവലിച്ചതിന് 39 പേര്‍ക്കും പിഴ ചുമത്തിയിട്ടുള്ളതാണ്.
കൊല്ലം സിറ്റി പൊലിസ് കമ്മിഷണറുടെ നിര്‍ദേശപ്രകാരം സബ് ഡിവിഷണല്‍ ഓഫിസര്‍മാരായ കൊല്ലം, ചാത്തന്നൂര്‍, കരുനാഗപ്പള്ളി എ.സി.പിമാരുടെ നേതൃത്വത്തില്‍ ജില്ലയിലെ മുഴുവന്‍ പൊലിസ് ഉദ്യോഗസ്ഥരേയും ഉള്‍പ്പെടുത്തി നടത്തിയ പ്രത്യേക പരിശോധനയില്‍ 21 വിവിധ കേസുകള്‍ രജിസ്റ്റര്‍ ചെയ്തത്. വരുംദിവസങ്ങളില്‍ ഇത്തരം അപ്രതീക്ഷിത പരിശോധനകള്‍ ജില്ലയില്‍ തുടരുമെന്നും കമ്മിഷണര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."