പ്രളയം: ഓണവരുമാനത്തില് കോളടിച്ച് തിരുവനന്തപുരം മൃഗശാല
തിരുവനന്തപുരം: പ്രളയക്കെടുതിയെ തുടര്‍ന്ന് സംസ്ഥാനത്തെ മൃഗശാലകളുടെ ഓണവരുമാനത്തില് ലക്ഷങ്ങളുടെ ഏറ്റക്കുറച്ചിലുകള്‍. പ്രളയക്കെടുതിയില്പെടാത്ത തലസ്ഥാനത്തെ മൃഗശാലയുടെയും മ്യൂസിയത്തിന്റെയും ഓണവരുമാനം രണ്ടുലക്ഷം കൂടിയപ്പോള്‍ പ്രളയക്കെടുതി നേരിട്ട തൃശൂരില്‍ വരുമാനം എട്ടുലക്ഷം കുറഞ്ഞു.
ടിക്കറ്റ് നിരക്കില്‍ നേരീയ വര്‍ധന ഉണ്ടായിരുന്നുവെങ്കിലും തിരുവനന്തപുരത്ത് ഇക്കുറി മുന്‍വര്‍ഷങ്ങളിലുള്ളതിനേക്കാള്‍ സന്ദര്‍ശകരുടെ തിരക്ക് അനുഭവപ്പെട്ടുവെന്ന് അധികൃതര്‍ പറഞ്ഞു. സാധാരണ മ്യൂസിയം, മൃഗശാല തിങ്കളാഴ്ച്ച അവധി ദിനമാണ്. എന്നാല്‍ ഓണക്കാലമായതിനാല്‍ കഴിഞ്ഞ 27ന് തുറന്നു പ്രവര്‍ത്തിച്ചു. അന്നു മാത്രം മൂന്നു ലക്ഷം രൂപ ലഭിച്ചു. ഇതില്‍ രണ്ടു ലക്ഷം രൂപ മൃഗശാല വരുമാനമാണ്. കഴിഞ്ഞ വര്‍ഷം അവിട്ടം ദിനത്തില്‍ മൂന്നുലക്ഷത്തിലധികം ലഭിച്ചുവെങ്കില്‍ ഇത്തവണ അത് നാല് ലക്ഷത്തി മുപ്പത്തിരണ്ടായിരം രൂപയായി. കഴിഞ്ഞ വര്‍ഷം ഓണക്കാലത്തെ പത്തു ദിവസത്തില്‍ 24.41 ലക്ഷം രൂപയായിരുന്നു ലഭിച്ചത്. ഈ വര്‍ഷം 22 മുതല്‍ 30 വരെ തന്നെ 26.23 ലക്ഷം രൂപ ലഭിച്ചു.
കഴിഞ്ഞ വര്‍ഷം പന്ത്രണ്ട് ലക്ഷത്തോളം രൂപയായിരുന്നു തൃശൂര്‍ മൃഗശാലയിലും മ്യൂസിയത്തും നിന്നു ലഭിച്ചത്. എന്നാല്‍ ഈ വര്‍ഷം അത് നാലു ലക്ഷത്തോളമായി കുറഞ്ഞു. പ്രളയക്കെടുതിയെ തുടര്‍ന്ന് ഓണം നാളുകളില്‍ സന്ദര്‍ശകരുടെ എണ്ണം വളരെ കുറവായിരുന്നുവെന്ന് മൃഗശാല അധികൃതര്‍ പറയുന്നു. സംസ്ഥാന മ്യൂസിയം മൃഗശാലാ വകുപ്പിന്റെ കീഴിലുള്ള കോഴിക്കോട് കൃഷ്ണമേനോന് മ്യൂസിയത്തിലും ആര്‍ട്ട് ഗാലറിയിലും ഈ ഓണത്തിന് സന്ദര്‍ശകര്‍ കുറവായിരുന്നു. പ്രളയത്തെ തുടര്‍ന്ന് സംസ്ഥാനത്തെ പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്കുള്ള യാത്ര തടസപ്പെട്ടതിനാല്‍ അന്യസംസ്ഥാനക്കാരും തദ്ദേശിയരുമൊക്കെ ഈ ഓണത്തിന് തലസ്ഥാന ജില്ലയിലെ വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്കാണ് എത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS
കുടുംബ സന്ദർശന വിസാ കാലയളവ് മൂന്ന് മാസമായി ഉയർത്തും; കുവൈത്ത് ആഭ്യന്തര മന്ത്രാലയം
Kuwait
• 2 days agoപാലക്കാട് അപകടം; അടിയന്തര ഇടപെടൽ തേടി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിക്ക് കത്തയച്ച് എംപി വി കെ ശ്രീകണ്ഠൻ
Kerala
• 2 days agoതിരുവനന്തപുരത്ത് സ്കൂള്‍ ബസ് മരത്തിലിടിച്ച് 12 വിദ്യാര്‍ഥികള്‍ക്ക് പരുക്ക്
Kerala
• 2 days agoഅല്ലു അര്ജുന് ഇടക്കാല ജാമ്യം അനുവദിച്ച് ഹൈക്കോടതി
Kerala
• 2 days agoജോലിക്കെത്തിയതിൻ്റെ പിറ്റേന്ന് 37 പവൻ സ്വർണം കവർച്ച നടത്തി മുങ്ങിയ പ്രതികൾ പിടിയിൽ
latest
• 2 days agoഖത്തർ ദേശീയ ദിനം; ഡിസംബർ 18, 19 തീയതികളിൽ ജനന റജിസ്ട്രേഷൻ ഓഫിസുകൾക്ക് അവധി
qatar
• 2 days agoരേണുകാ സ്വാമി കൊലക്കേസ്: കന്നട നടന് ദര്‍ശനും കൂട്ടുപ്രതി പവിത്ര ഗൗഡയ്ക്കും ജാമ്യം
National
• 2 days agoവെൽകം ടു സഊദി 34; ഫിഫ ലോകകപ്പ് ആതിഥേയത്വം, പാസ്പോർട് സ്റ്റാംപ് പുറത്തിറക്കി സഊദി
Saudi-arabia
• 2 days agoഅല്ലു അര്ജുന് ജയിലിലേക്ക്; 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്ത് കോടതി
National
• 2 days agoആലപ്പുഴയില്‍ മകന്റെ കുത്തേറ്റ പിതാവ് ചികിത്സയ്ക്കിടെ മരിച്ചു, മകന് അറസ്റ്റില്‍
Kerala
• 2 days agoപാലക്കാട്-കോഴിക്കോട് ദേശീയപാതയില്‍ രണ്ടിടങ്ങളിലായി വീണ്ടും അപകടം; ആര്‍ക്കും പരുക്കില്ല
Kerala
• 2 days ago'തനിക്ക് പറ്റിയ പിഴവ്'; ലോറി ഡ്രൈവര്‍ കുറ്റം സമ്മതിച്ചു, നരഹത്യാകുറ്റം ചുമത്തി
Kerala
• 2 days ago'ഭരണഘടന അട്ടിമറിക്കാന്‍ ശ്രമം നടത്തുന്നു, കേന്ദ്രം പ്രവര്‍ത്തിക്കുന്നത് അദാനിക്കുവേണ്ടി മാത്രം'; പാര്‍ലമെന്റിലെ കന്നിപ്രസംഗത്തില്‍ ബി.ജെ.പിയെ കടന്നാക്രമിച്ച് പ്രിയങ്ക
National
• 2 days agoപരീക്ഷ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങവേ വിദ്യാര്‍ഥികള്‍ക്കിടയിലേക്ക് കാര്‍ ഇടിച്ചുകയറി: മൂന്ന് പേര്‍ക്ക് പരുക്ക്
Kerala
• 2 days agoഡോ. വന്ദനാ ദാസ് കൊലക്കേസില്‍ സന്ദീപിന്റെ ജാമ്യാപേക്ഷ തള്ളി സുപ്രിം കോടതി
Kerala
• 2 days agoമസ്കത്തിലെ റസിഡന്‍ഷ്യല്‍ കെട്ടിടത്തില്‍ തീപിടുത്തം; ആളപായമില്ല
oman
• 3 days agoഒരുമിച്ച് മടക്കം; പനയമ്പാടം അപകടത്തില്‍ മരിച്ച വിദ്യാര്‍ത്ഥിനികളുടെ മൃതദേഹം ഖബറടക്കി, കണ്ണീരോടെ വിടചൊല്ലി നാട്
Kerala
• 3 days agoഡല്‍ഹിയില്‍ സ്കൂളുകള്‍ക്ക് നേരെ വീണ്ടും ബോംബ് ഭീഷണി
National
• 3 days agoആരാധനാലയ സംരക്ഷണ നിയമം: അവകാശമുന്നയിച്ച് കീഴ്ക്കോടതികളില്‍ ഹരജികള്‍ സമര്‍പ്പിക്കുന്നത് തടഞ്ഞ് സുപ്രിംകോടതി
ഉത്തരവ് ഗ്യാന്‍വാപി, മഥുര, സംഭല്‍ പള്ളികള്‍ക്കും ബാധകമെന്നും കോടതി