വൈദ്യുതി ബില്‍ അടച്ചില്ല; നഗരസഭ ഓഫിസിലെ വൈദ്യുതി ബന്ധം വിഛേദിച്ചു
മട്ടാഞ്ചേരി: വൈദ്യുതി വിഛേദിക്കുന്നതിനുള്ള കാലാവധി കഴിഞ്ഞിട്ടും ബില്‍ അടക്കാന്‍ വൈകിയതോടെ നഗരസഭയുടെ മട്ടാഞ്ചേരി സോണല്‍ ഓഫിസിലെ ഫ്യൂസ് ഊരി. ഇതോടെ വിവിധ ആവശ്യങ്ങള്‍ക്കായി നഗരസഭ സോണല്‍ ഓഫിസിലെത്തിയ പൊതു ജനങ്ങള്‍ വലഞ്ഞു.
വ്യാഴാഴ്ച രാവിലെ 11 മണിയോടെയാണ് വൈദ്യുതി ഉദ്യോഗസ്ഥര്‍ ഓഫിസിലെത്തി വൈദ്യുതി ബന്ധം വിഛേദിച്ചത്. ഇതോടെ കടുത്ത ചൂടില്‍ ഓഫിസിനകത്ത് ഇരിക്കാനാവാതെ നഗരസഭാ ജീവനക്കാര്‍ പുറത്തേക്കിറങ്ങി. തുടര്‍ന്ന് വിവിധ ആവശ്യങ്ങള്‍ക്കായി ഓഫിസിലെത്തി കാത്ത് നില്‍ക്കുകയായിരുന്ന പൊതുജനത്തിന് മടങ്ങേണ്ടി വന്നു.
മട്ടാഞ്ചേരി സോണല്‍ ഓഫിസില്‍ നിന്നും വൈദ്യുതി ബില്‍ ലഭിച്ചയുടന്‍ തന്നെ ബില്‍ എറണാകുളത്തെ അക്കൗണ്ട് സെക്ഷനിലേക്ക് അയച്ചതായാണ് ജീവനക്കാര്‍ പറയുന്നത്.
അക്കൗണ്ട് സെഷനില്‍ നിന്നും ബില്‍ അടക്കാന്‍ താമസിച്ചതാണ് വിനയായത്. വൈദ്യുതി വിഛേദിക്കപ്പെട്ട വിവരം അറിഞ്ഞതോടെ ഉച്ചക്ക്ബില് തുക നഗരസഭാധികൃതര്‍ അടച്ചതായാണ് പറയുന്നത്. വെള്ളിയാഴ്ച രാവിലെ വൈദ്യുതി ബന്ധം പുനസ്ഥാപിക്കുമെന്നാണ് അറിയുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."