കാംപസുകളിലെ അക്രമം: ബില്‍ കൊണ്ടുവരുമെന്ന് മന്ത്രി ജലീല്‍
നെടുമ്പാശേരി: സംസ്ഥാനത്തെ കാംപസുകളെ സമാധാനപൂര്‍ണമാക്കുന്നതിന് നിയമസഭയില്‍ ബില്‍ അവതരിപ്പിക്കുമെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി കെ.ടി ജലീല്‍.
ഹജ്ജ് ക്യാംപ് ഉദ്ഘാടനം ചെയ്ത ശേഷം നെടുമ്പാശേരിയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. തിരുവനന്തപുരം യൂനിവേഴ്സിറ്റി കോളജില്‍ പെണ്‍കുട്ടി ആത്മഹത്യാശ്രമം നടത്തിയതുമായി ബന്ധപ്പെട്ട് അന്വേഷണം നടത്തിയ കമ്മിറ്റി ചില നിര്‍ദേശങ്ങള്‍ മൂന്നോട്ടുവച്ചിട്ടുണ്ട്. സമിതി സമര്‍പ്പിച്ച റിപ്പോര്‍ട്ടിലെ നിര്‍ദേശങ്ങള്‍ നടപ്പാക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കും. കാംപസുകളില്‍ രാഷ്ട്രീയ പ്രവര്‍ത്തനം എങ്ങനെയാകണം, പരിധി ആവശ്യമുണ്ടോ, അക്രമ രാഷ്ട്രീയം ഇല്ലാതാക്കുന്നതിന് നടപടി സ്വീകരിക്കേണ്ടതുണ്ടോ എന്നിവ മുന്‍നിര്‍ത്തിയായിരിക്കും ബില്‍ കൊണ്ടുവരിക.
യൂനിവേഴ്സിറ്റി കോളജില്‍ നടന്ന സംഭവവികാസങ്ങള്‍ ദൗര്‍ഭാഗ്യകരമായിപ്പോയി. അക്രമം നടത്തിയവരോട് യാതൊരുവിധ ദാക്ഷിണ്യവും സര്‍ക്കാര്‍ കാണിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."