നായയെ കാറിനുപിന്നില്‍ കെട്ടി റോഡിലൂടെ വലിച്ചിഴച്ച് ക്രൂരത: കാറുടമയെ പൊലിസ് അറസ്റ്റ് ചെയ്തു
നെടുമ്പാശേരി: നായയെ കാറിനുപിന്നില്‍ കെട്ടി റോഡിലൂടെ വലിച്ചിഴച്ച് ക്രൂരത. സംഭവത്തില്‍ കാറുടമയെ പൊലിസ് അറസ്റ്റ് ചെയ്തു. ചാലാക്ക സ്വദേശി യൂസഫാണ് അറസ്റ്റിലായത്. പരവൂരില്‍ കുന്നുകര പഞ്ചായത്തിലെ ചാലാക്ക -കുത്തിയതോട് റോഡില്‍ ഇന്നലെ രാവിലെ 11 മണിയോടെയായിരുന്നു മാപ്പര്‍ഹിക്കാത്ത സംഭവം. അതിവേഗം ഓടിച്ചു പോകുകയായിരുന്ന കെ.എല്‍ 42 ജെ 6379 നമ്പര്‍ ടാക്‌സി കാറിന്റെ പിന്നില്‍ കെട്ടി റോഡിലൂടെ വലിച്ചിഴച്ചാണ് മിണ്ടാപ്രാണിയോട് ക്രൂരതകാട്ടിയത്. ഇതു ചോദ്യം ചെയ്ത ബൈക്കുയാത്രികനായ യുവാവിനോട് കാര്‍ ഡ്രൈവര്‍ തട്ടിക്കയറി. അതോടെ മൊബൈലില്‍ ദൃശ്യം പകര്‍ത്തി സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുകയും മൃഗ സ്‌നേഹികളുടെ സംഘടനയെ വിവരം അറിയിക്കുകയുമായിരുന്നു.
മൃഗ സ്‌നേഹികള്‍ ചെങ്ങമനാട് സ്റ്റേഷന്‍ ഹൗസ് ഓഫിസര്‍ ടി.കെ ജോസിയെ അറിയിച്ചതിനെ തുടര്‍ന്ന് കാര്‍ ഉടമ കുന്നുകര സ്വദേശി യൂസഫിന്റെ പേരില്‍ കേസെടുക്കുകയായിരുന്നു. വളര്‍ത്തുനായയെ ഉപേക്ഷിക്കാന്‍ കൊïുപോയതാണെന്ന് യൂസഫ് പൊലിസിനോട് പറഞ്ഞു. യൂസഫിനെ കൂടുതല്‍ ചോദ്യം ചെയ്താലേ കൂടുതല്‍ വ്യക്തത വരൂ എന്നും പൊലിസ് പറഞ്ഞു. മൂന്നുമാസം തടവ് ലഭിക്കുന്ന, മൃഗങ്ങള്‍ക്കെതിരായ ക്രൂരത തടയല്‍ നിയമം സെക്ഷന്‍ 11 എ, ബി പ്രകാരവും, ഐ.പി.സി 428 പ്രകാരവുമാണ് കേസ്. കാര്‍ മോട്ടോര്‍ വാഹന വകുപ്പ് പിടികൂടി പൊലിസിന് കൈമാറി. യൂസഫിന്റെ ഡ്രൈവിങ് ലൈസന്‍സ് റദ്ദാക്കും. മൃഗങ്ങളോടുള്ള ക്രൂരത തടയല്‍ നിയമപ്രകാരമാണ് ഇയാള്‍ക്കെതിരേ കേസെടുത്തത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."