ബൈക്കിലെത്തിയ സംഘം സ്ത്രീയുടെ മാല പൊട്ടിച്ചു
മീനങ്ങാടി: ബൈക്കിലെത്തി മാല പൊട്ടിക്കുന്ന കവര്‍ച്ചാ സംഘം മീനങ്ങാടിയിലും, പരിസര പ്രദേശങ്ങളിലും ഭീഷണിയാവുന്നു. കുമ്പളേരി കനല്‍വാടിക്കുന്ന് തുടുമ്പയില് വീട്ടില്‍ മോളി ജോസി(48)ന്റെ മൂന്നു പവന് വരുന്ന സ്വര്‍ണ മാലയാണ് കഴിഞ്ഞ ദിവസം പള്‍സര്‍ ബൈക്കിലെത്തിയ കവര്‍ച്ചാ സംഘം പൊട്ടിച്ചെടുത്ത് കടന്നുകളഞ്ഞത്.
ഹെല്‍മറ്റ് ധരിച്ചെത്തുന്ന ബൈക്ക് യാത്രികരിലൊരാള്‍ വഴി അറിയാനെന്ന വ്യാജേന ഒറ്റക്ക് നില്ക്കുന്ന സ്ത്രീകളുടെ സമീപത്തെത്തി മാല വലിച്ച് പൊട്ടിച്ചെടുത്തതിന് ശേഷം സ്റ്റാര്‍ട്ട് ചെയ്ത് നിര്‍ത്തിയ വാഹനത്തില്‍ കയറി രക്ഷപ്പെടുകയായിരുന്നു. ഏതാനും ആഴ്ചകള്‍ക്ക് മുന്‍പ് പള്‍സര്‍ വാഹനത്തിലെത്തിയ സംഘം അപ്പാട് കാപ്പിക്കുന്ന് കൂവ്വനീണ്ടിയില് അമ്മിണിയുടെ സ്വര്‍ണമാലയും കവര്‍ന്നിരുന്നു.
ഇതിനിടെയാണ് വീണ്ടും കവര്‍ച്ച നടന്നത്. കവര്‍ച്ചാ സംഘം ബത്തേരി ഭാഗത്തേക്ക് കടന്ന് കളഞ്ഞെന്ന നിഗമനത്തില്‍ സുല്‍ത്താന്‍ ബത്തേരി, മീനങ്ങാടി, അമ്പലവയല്‍ പൊലിസ് തിരച്ചില്‍ നടത്തിയെങ്കിലും ഇവരെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."