'വിന്‍കോഫി' വിപണിയിലേക്ക്
കല്‍പ്പറ്റ: വയനാടന്‍ കാപ്പി ആദ്യമായി ഫില്‍ട്ടര്‍ കോഫിയായി വിപണിയിലെത്തുന്നു. നബാര്‍ഡിനു കീഴില്‍ രൂപീകരിച്ച കാര്‍ഷികോല്‍പ്പാദക കമ്പനിയായ വേവിന്‍ വയനാടിന്റെ നേതൃത്വത്തില്‍ വിന്‍കോഫി എ പേരിലാണ് ഫില്‍ട്ടര്‍ കോഫി വില്‍പ്പനക്ക് എത്തുന്നത്.
കല്‍പ്പറ്റ പുതിയ ബസ് സ്റ്റാന്‍ഡില്‍ നടക്കുന്ന മലബാര്‍ അഗ്രിഫെസ്റ്റിനോടനുബന്ധിച്ച് നാളെ കര്‍ഷക സംഗമത്തില്‍ സംസ്ഥാന വൈദ്യുത വകുപ്പ് മന്ത്രി എം.എം മണി വിപണന ഉദ്ഘാടനം നിര്‍വ്വഹിക്കുമെന്ന് വേവിന്‍ മാനേജിങ് ഡയറക്ടര്‍ പി.എസ് സതീഷ്ബാബു, സി.ഇ.ഒ കെ രാജേഷ് വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. വയല്‍ എന്ന ബ്രാന്റില്‍ വയനാട്ടിലെ പ്രധാന കാപ്പി ഇനമായ അറബിക്കയും റോബസ്റ്റയും ബ്ലന്റ് ചെയ്ത ഫില്‍ട്ടര്‍ കോഫിയാണ് ആദ്യഘട്ടത്തില്‍ വിപണിയില്‍ എത്തിക്കുന്നത്. വയനാട്ടില്‍ സംസ്‌ക്കരണ കേന്ദ്രം സ്ഥാപിക്കുന്നതുവരെ ബംഗ്ലൂരുവിലുള്ള കോഫീ ബോര്‍ഡിന്റെ അംഗീകൃത സ്ഥാപനത്തില്‍ നിന്ന് സംസ്‌ക്കരണവും പാക്കിങും നടത്തി വയനാട്ടില്‍ എത്തിച്ച ശേഷം വിവിധ ബ്രാന്റുകളിലായി വില്‍പ്പന നടത്തും.
കര്‍ഷകര്‍ക്ക് മുന്‍കൂര്‍ പണം നല്‍കി പഴുത്ത കാപ്പിയാണ് ശേഖരിക്കുന്നത്. നിലവില്‍ ഒരു ഏജന്‍സിയില്‍ നിന്നും ഇതിനുള്ള സാമ്പത്തിക സഹായം ലഭിച്ചിട്ടില്ല.
ഭാവിയില്‍ കേന്ദ്ര - സംസ്ഥാന സര്‍ക്കാരുകളുടെ സാമ്പത്തിക സഹായം പ്രതീക്ഷിക്കുന്നുണ്ടെന്നും അങ്ങിനെ ലഭിച്ചാല്‍ അത് വയനാട്ടിലെ കാപ്പി കര്‍ഷകര്‍ക്ക് ഏറെ സഹായകമാവുമെന്നും ഇവര്‍ പറഞ്ഞു.
വയനാട്ടിലെ വിവിധ പ്രദേശങ്ങളില്‍ നിന്നുള്ള നൂറോളം കര്‍ഷകര്‍ ഓഹരി ഉടമകളായ വേവിന്‍ ഉല്‍പ്പാദക കമ്പനിയുടെ ആദ്യ ഉല്‍പന്നമാണിത്. വിപണന ഉദ്ഘാടന ചടങ്ങില്‍ സി.കെ ശശീന്ദ്രന്‍ എം.എല്‍.എ അധ്യക്ഷനാകും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."