HOME
DETAILS

ഒരു ചര്‍ക്കയുടെ ഉപമ

  
backup
July 14 2019 | 05:07 AM

samae-bismil-17

പതിനാറാം നൂറ്റാണ്ടിലെ ലാഹോറിലെ സൂഫികവിയായിരുന്ന ഹസ്രത് ഹുസൈന്‍ ഷാ ഫഖീര്‍ എഴുതിയ കലാം ആണിത്. ദക്ഷിണേഷ്യന്‍ സൂഫികവിതകളില്‍, പ്രത്യേകിച്ചും പഴയകാല കവിതകളില്‍ ആവര്‍ത്തിച്ചുവരുന്ന ഒരു രൂപകമാണ് ചര്‍ക്കയും നൂല്‍നൂല്‍ക്കലും. ചര്‍ക്കയുടെ ചക്രവും അതിന്റെ നിലക്കാത്ത കറക്കവും പൂര്‍വികരുടെ ഒരു സ്ഥിരംകാഴ്ചയും അതിസാര്‍വത്രികമായ അനുഭവവും ആയിരുന്നു. സമ്പന്നര്‍ക്കും സാധാരണക്കാര്‍ക്കും എളുപ്പം കണ്ടുമനസിലാക്കാവുന്നതാണ് അതിന്റെ പ്രവര്‍ത്തനവും സ്വഭാവവും. വാര്‍ത്തുളാകൃതിയിലുള്ള പലതരം ചലനങ്ങളുടെയും ഭ്രമണങ്ങളുടെയും ത്വവാഫുകളുടെയും നൃത്തങ്ങളുടെയും പ്രാപഞ്ചികമായ അനുസ്മരണവും പ്രതിനിധാനവുമായി അത് കവിതകളില്‍ പ്രവര്‍ത്തിച്ചുപോന്നു.

രാപ്പകലുകളുടെയും മനുഷ്യജന്മത്തിലെ ഉയര്‍ച്ചതാഴ്ചകളുടെയും ഇഹപരജീവിതങ്ങളുടെയും ഹൃദയത്തിന്റെ അവസ്ഥാമാറ്റങ്ങളുടെയും ബിംബമായി അത് മാറി. പരുത്തിയും അതുവച്ചു ചര്‍ക്കയില്‍ നൂറ്റെടുക്കുന്ന നൂലും ഭൗതികലോകത്തിന്റെ അസംസ്‌കൃതാവസ്ഥയില്‍ നിന്നും മെരുക്കിയെടുക്കപ്പെടുന്ന ആധ്യാത്മികാധ്വാനത്തിന്റെ സ്വര്‍ഗീയപലായനമായി വ്യാഖ്യാനിക്കപ്പെട്ടു. സ്ത്രീകളാണ് കൂടുതലും ചര്‍ക്ക ഉപയോഗിച്ചിരുന്നത് എന്നതിനാല്‍ അന്തസും അഭിമാനബോധവുമുള്ള, സ്വയംപര്യാപ്തയായ സ്ത്രീയുടെ അടയാളമായും അതുനിലനിന്നു.

ഋതുമതിയാവുന്നതു തൊട്ടുതന്നെ പെണ്‍കുട്ടികള്‍ തങ്ങളാലാവുന്നത്ര നൂല്‍നൂല്‍ക്കുകയും അത് ശേഖരിച്ചുവച്ചു വിവാഹശേഷം ഭര്‍തൃവീടുകളിലേക്ക് നെയ്ത്തിനായി കൊണ്ടുപോവുകയും ചെയ്യുന്ന പതിവുണ്ടായിരുന്നു. കൊണ്ടുവരുന്ന നൂലിന്റെ മേന്മയും അളവും നോക്കി ഭര്‍തൃവീട്ടുകാര്‍ നവവധുക്കളെ പ്രത്യേകമായി ആദരിക്കുകയും പരിഗണിക്കുകയും ചെയ്യുന്നരീതികളും നിലനിന്നിരുന്നുവത്രെ. ഇഹലോകത്തു നിന്നു ഭര്‍തുഗൃഹങ്ങള്‍ക്കായി എല്ലാവരും നെയ്തുണ്ടാക്കുന്ന സുകൃതങ്ങളുടെ ചുമടായും ഇത് കവിതയില്‍ നിലനിന്നു. ചര്‍ക്കയുടെ ഇത്രയും സമ്പന്നമായ രൂപകവ്യാഖ്യാനങ്ങള്‍ ഇവിടെ മൊഴിമാറ്റുന്ന ഖവാലിയുടെ പശ്ചാത്തലത്തിലും സംഗതമാണ്. ഹസ്രത് ഹുസൈന്‍ ഷാ ഫഖീര്‍ പരമ്പരാഗതമായി നെയ്ത്തിലും നൂല്‍നൂല്‍പ്പിലും ഏര്‍പ്പെട്ട ജാതിയിലാണ് ജനിച്ചത് എന്നതും അതില്‍ അദ്ദേഹം അഭിമാനിച്ചിരുന്നുവെന്നതും പ്രസ്താവ്യമാണ്.

ഗൂമ് ചരക്കാ- ഹസ്രത് ഹുസൈന്‍ ഷാ ഫഖീര്‍

നാഥാ,
എന്റെ നാഥാ..
നല്ലതോ ചീത്തതോ ഞാനെന്നതിലെന്താണ്
നിന്റെ പ്രണയഭാജനമാണ് ഞാന്‍.
അനുരാഗോന്മാദിയെന്നു ലോകരെന്നെ ധരിക്കുന്നു,
ഞാനാവട്ടെ നിന്റെ ഛായങ്ങളില്‍ കുളിച്ചിരിക്കുന്നു;
നിന്റെയൊരു ചിത്രവര്‍ണ്ണപ്പണിയാണ് ഞാന്‍.
എന്റെ പ്രേയസി വസിക്കുന്നതെന്റെ കണ്‍കള്‍ക്കിടയില്‍
എന്റെ നോട്ടത്തിലാണവന്റെ നില്‍പ്.
തെരുവുകളില്‍ ഞാനവനെത്തേടി അലയുമ്പോള്‍
നിന്റെ ശിഷ്യന്‍ ഹുസൈന്‍ ഫഖീര്‍ വന്നുമൊഴിയുന്നു
ദിവ്യലയനമെന്നില്‍ വന്നണഞ്ഞിരിക്കുന്നുവെന്ന്...
ഞാന്‍ നിന്റെ നിറങ്ങളില്‍ കുളിച്ചിരിക്കുന്നു..

ചര്‍ക്കയുടെ ചക്രം തിരിഞ്ഞുകൊണ്ടേയിരിക്കുന്നു,
നാഥന്റെ ചര്‍ക്കയുടെ ചക്രം.
ചര്‍ക്കതിരിക്കുന്നവരേ, നിങ്ങളെന്നും വാഴുക
ചര്‍ക്കയുടെ ചക്രം തിരിയട്ടെ,
നൂലുകള്‍ നെയ്തുനീളട്ടെ
നീയെന്നും പുലരട്ടെ..

നാഥന്റെ നാമമുള്ളില്‍ പേറിയാല്‍
ഒരു കല്ലുപോല്‍ നീയചഞ്ചലമാകും.
അഞ്ചുപുഴകളിലേതുവേണമെങ്കിലുമെടുക്കുക
എന്നിട്ടതിന്റെ ഗതിയെ തെറ്റാതെ പിന്തുടരുക.
ചര്‍ക്കയുടെ ചക്രം തിരിഞ്ഞുകൊണ്ടേയിരിക്കുന്നു,
നാഥന്റെ ചര്‍ക്കയുടെ ചക്രം,
നൂലുകള്‍ നെയ്തുനീളട്ടെ..
ദിവ്യലയനമെന്നില്‍ വന്നണഞ്ഞിരിക്കുന്നു.
നിന്റെ ചമയങ്ങളില്‍ കുളിച്ചിരിക്കുന്നു ഞാന്‍..

നാഥാ,
പ്രിയനാഥാ..

നീയെണീറ്റു ചെന്ന് ലോകത്തെ നോക്കൂ
പൊറുക്കപ്പെട്ടവരെ ആരെയെങ്കിലും കണ്ടെത്തിയാല്‍
നിന്റെ തെറ്റുകളും പൊറുത്തുകിട്ടിയേക്കാം
ഞാനെന്റെ ചങ്ങാതിക്കുള്ള സമ്മാനങ്ങളുമായി വരുന്നു
എനിക്ക് പേടിയുള്ളത് ഈശനെ മാത്രം..

അലീ,
വിവേകിയും ജ്ഞാനിയുമായവനേ,
നീയാണെന്റെ ആത്മാവിന്റെ നായകന്‍..
ഞാന്‍ പോരുന്ന വഴികള്‍ നിന്റേത്
നീയെന്റെ വഴികാട്ടിയും യജമാനനും.
ചര്‍ക്കയുടെ ചക്രം തിരിഞ്ഞുകൊണ്ടേയിരിക്കുന്നു,
നാഥന്റെ ചര്‍ക്കയെന്നും കറങ്ങട്ടെ..
നൂലുകള്‍ നെയ്തുനീളട്ടെ...

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഐഎഫ്എഫ്‌കെ ഉദ്ഘാടനത്തിനെത്തിയ മുഖ്യമന്ത്രിക്ക് നേരെ കൂവല്‍; യുവാവ് പിടിയില്‍

Kerala
  •  44 minutes ago
No Image

തട്ടിക്കൊണ്ടുപോകൽ കേസിലെ പ്രതിയെ എംഡിഎംഎയുമായി പട്ടാമ്പി പൊലിസ് പിടികൂടി 

Kerala
  •  an hour ago
No Image

ഫ്രാങ്കോയിസ് ബെയ്റൂവ് പുതിയ ഫ്രഞ്ച് പ്രധാനമന്ത്രി

International
  •  2 hours ago
No Image

പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു; യൂത്ത് കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍

Kerala
  •  2 hours ago
No Image

എസ്എഫ്ഐ ആധിപത്യം അവസാനിച്ചു; 30 വർഷത്തിന് ശേഷം കുസാറ്റ് യൂണിയൻ തിരിച്ചുപിടിച്ച് കെഎസ്‌യു

Kerala
  •  2 hours ago
No Image

ദുരന്ത മുഖത്തെ സേവനങ്ങള്‍ക്ക് കണക്ക് നിരത്തി കേന്ദ്രം; 132.62 കോടി ഉടന്‍ തിരിച്ചടയ്ക്കാന്‍ നിര്‍ദേശം

Kerala
  •  2 hours ago
No Image

പനയംപാടം അപകടം; ലോറി ഡ്രൈവർമാരെ രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്തു

Kerala
  •  2 hours ago
No Image

ഒമാന്റെ ആകാശത്ത് ഇന്നും നാളെയും ഉൽക്കാവർഷം കാണാം

oman
  •  3 hours ago
No Image

കോട്ടയത്തെ കൂട്ടിക്കൽ, വാഴൂർ പഞ്ചായത്തുകളിൽ ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചു

Kerala
  •  3 hours ago
No Image

കുടുംബ സന്ദർശന വിസാ കാലയളവ് മൂന്ന് മാസമായി ഉയർത്തും; കുവൈത്ത് ആഭ്യന്തര മന്ത്രാലയം

Kuwait
  •  4 hours ago