HOME
DETAILS

കാര്‍ഷിക നിയമങ്ങള്‍ക്കെതിരേ  ഭാരതീയ കിസാന്‍  യൂനിയന്‍ സുപ്രിംകോടതിയില്‍

  
backup
December 12 2020 | 03:12 AM

%e0%b4%95%e0%b4%be%e0%b4%b0%e0%b5%8d%e2%80%8d%e0%b4%b7%e0%b4%bf%e0%b4%95-%e0%b4%a8%e0%b4%bf%e0%b4%af%e0%b4%ae%e0%b4%99%e0%b5%8d%e0%b4%99%e0%b4%b3%e0%b5%8d%e2%80%8d%e0%b4%95%e0%b5%8d%e0%b4%95%e0%b5%86
 
 
ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാരിന്റെ മൂന്ന് കാര്‍ഷിക നിയമങ്ങള്‍ക്കെതിരേ ഭാരതീയ കിസാന്‍ യൂനിയന്‍ സുപ്രിംകോടതിയെ സമീപിച്ചു. നിയമത്തിനെതിരേ ഡി.എം.കെ നേതാവ് തിരുച്ചി ശിവ സമര്‍പ്പിച്ച ഹരജിയില്‍ ഇടപെടല്‍ ഹരജിയായാണ് യൂനിയന്‍ പ്രസിഡന്റ് ഭാനു പ്രതാപ് സിങ് സുപ്രിംകോടതിയിലെത്തിയത്. നിയമം കാര്‍ഷിക മേഖലയിലെ കോര്‍പറേറ്റ് ആധിപത്യത്തിന് വഴിയൊരുക്കുമെന്നും കര്‍ഷകരെ അടിമകളാക്കുമെന്നും ചൂണ്ടിക്കാട്ടിയാണ് ഹരജി. 
നിയന്ത്രണങ്ങളില്ലാതെ കോര്‍പറേറ്റുകള്‍ക്ക് ഭക്ഷ്യവസ്തുക്കള്‍ ശേഖരിക്കാനും സൂക്ഷിച്ചുവയ്ക്കാനും അനുമതി നല്‍കുന്നത് കാര്‍ഷിക മേഖലയെയും കര്‍ഷകനെയും തകര്‍ക്കും. നിയമവിരുദ്ധവും ഏകപക്ഷീയവുമായാണ് നിയമം പാസാക്കിയത്. ഇതോടെ കാര്‍ഷിക മേഖല കോര്‍പറേറ്റ് പിടിയിലാകും. കര്‍ഷകര്‍ അത്യാര്‍ത്തിയുള്ള കോര്‍പറേറ്റുകളുടെ ദയക്ക് കാത്തുനില്‍ക്കേണ്ട സാഹചര്യമുണ്ടാകും. ബന്ധപ്പെട്ടവരുമായി ചര്‍ച്ച ചെയ്യാതെ ധൃതിപിടിച്ചാണ് നിയമം പാസാക്കിയത്. പ്രകൃതി ദുരന്തത്തിലും മറ്റും കഷ്ടത്തിലായ കര്‍ഷകരെ നിയമം കൂടുതല്‍ പ്രയാസത്തിലാക്കുമെന്നും ഹരജി പറയുന്നു.


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ബാലഭാസ്‌കറിൻ്റെ ഡ്രൈവർ സ്വർണ കവർച്ച കേസിൽ പിടിയിൽ

Kerala
  •  17 days ago
No Image

സഊദിയിൽ ഭിക്ഷാടന നിരോധന നിയമപ്രകാരം രണ്ട് ഇന്ത്യക്കാർ അറസ്‌റ്റിൽ

Saudi-arabia
  •  17 days ago
No Image

1200ലധികം വിദേശ നിക്ഷേപകർക്ക് പ്രീമിയം റെസിഡൻസ് അനുവദിച്ച് സഊദി അറേബ്യ; കണക്കുകൾ പുറത്തുവിട്ട് നിക്ഷേപ മന്ത്രാലയം 

Saudi-arabia
  •  17 days ago
No Image

അത്യുഗ്രന്‍ ഓഫറുമായി ഒയര്‍ ഇന്ത്യ; 15% ഡിസ്‌കൗണ്ടില്‍ ഗള്‍ഫ് രാജ്യങ്ങളിലേക്ക് പറക്കാം

latest
  •  17 days ago
No Image

'സ്‌റ്റോപ് സ്റ്റോപ്...ഒരു ഫോട്ടോ കൂടിയെടുക്കട്ടെ'എം.പിയായി പ്രിയങ്കയുടെ ആദ്യ പാര്‍ലമെന്റ് പ്രവേശനം ഒപ്പിയെടുക്കുന്ന രാഹുല്‍, വൈറലായി വീഡിയോ

National
  •  17 days ago
No Image

യുഎഇ ദേശീയദിന സമ്മാനം; ഉപഭോക്താക്കള്‍ക്ക് 53 ജിബി സൗജന്യ ഡാറ്റാ പ്രഖ്യാപിച്ച് ഡു

uae
  •  17 days ago
No Image

' വഖഫ് ബില്‍ മതേതര വിരുദ്ധം, അത് മുസ്‌ലിംകളുടെ അവകാശങ്ങള്‍ കവരും'  മമത ബാനര്‍ജി

National
  •  17 days ago
No Image

വിദ്വേഷ പ്രസംഗം: സുരേഷ് ഗോപിക്കും ബി ഗോപാലകൃഷ്ണനുമെതിരായ അന്വേഷണം അവസാനിപ്പിച്ച് പൊലിസ്

Kerala
  •  17 days ago
No Image

സൗബിന്‍ ഷാഹിറിന്റെ ഓഫിസില്‍ ആദായനികുതി വകുപ്പിന്റെ റെയ്ഡ്

Kerala
  •  17 days ago
No Image

'എവിടേക്കാണ് നമ്മുടെ രാജ്യത്തെ കൊണ്ടു പോകുന്നത്' അജ്മീര്‍ ദര്‍ഗക്ക് മേലുള്ള ഹിന്ദു സേനയുടെ അവകാശ വാദത്തില്‍ രൂക്ഷ പ്രതികരണവുമായി കപില്‍ സിബല്‍ 

National
  •  17 days ago