പ്രളയ മാലിന്യങ്ങള്‍ നാടുനീങ്ങി; ക്ലീന്‍ കേരള പദ്ധതിയില്‍ മുതുതലയും
പട്ടാമ്പി: പ്രളയത്തിന് ശേഷം പൊതു ഇടങ്ങളിലും വീടുകളിലും, കടകളിലും മറ്റും അടിഞ്ഞുകൂടിയ മാലിന്യങ്ങള്‍ നാടുനീങ്ങി. മുതുതല പഞ്ചായത്തിലെ ഹരിത കര്‍മ്മ സേനയും, തൊഴിലുറപ്പു തൊഴിലാളികളും, ആശ വര്‍ക്കര്‍മാരും മൂന്നാഴ്ച മുമ്പ് ശേഖരിച്ചു വെച്ച മാലിന്യങ്ങളാണ് ഒരു കേന്ദ്രത്തില്‍ കൊണ്ടുവന്ന് കൂട്ടിയ ശേഷം ക്ലീന്‍ കേരള പദ്ധതിക്ക് കൈമാറിയത്. സംസ്ഥാനത്തെ മാലിന്യം ശേഖരിക്കാന്‍ ചുമതലപ്പെടുത്തിയ ഏജന്‍സികളില്‍ ഒന്നായ കോഴിക്കോട് നിറവ് ആണ് ഏറ്റെടുത്തത്.
മുതുതല പഞ്ചായത്തില്‍ ശേഖരിച്ച നാല് ലോഡ് മാലിന്യം വലിയ ലോറികളിലാണ് കയറ്റി കൊണ്ടുപോയത്. വാര്‍ഡുകളില്‍ നിന്ന് സംഭരണ കേന്ദ്രത്തില്‍ എത്തിക്കാന്‍ വേണ്ടി വന്ന എല്ലാ ചിലവും പഞ്ചായത്ത് അനുവദിച്ചു കൊടുത്തു. സംസ്ഥാനത്തെ വെള്ളപ്പൊക്കത്തിന്റെ ഭാഗമായി മാലിന്യം കൊണ്ടുപോകാനുള്ള ചുമതല ഇത്തരത്തിലുള്ള ഏജന്‍സികളെയാണ് സംസ്ഥാന സര്‍ക്കാര്‍ ചുമതലപ്പെടുത്തിയത്. കഴിഞ്ഞ വര്‍ഷം വിമുക്തി എന്ന പദ്ധതി പ്രകാരം മുതുതല പഞ്ചായത്ത് മാലിന്യം ശേഖരിച്ച് കയറ്റി അയച്ചിരുന്നു. ഇതിന്റെ ചിലവ് പഞ്ചായത്താണ് വഹിച്ചത്.മൂന്നാഴ്ചയിലേറെ റോഡരികില്‍ കിടന്നു ദുര്‍ഗന്ധം വമിച്ച മാലിന്യ ചാക്കുകള്‍ നീക്കം ചെയ്യാത്തത് കടുത്ത പ്രതിഷേധ ത്തിനിടയാക്കിയിരുന്നു. ലോറി ലഭ്യമല്ലാത്തതാണ് കാലതാമസത്തിന് കാരണമെന്ന് പഞ്ചായത്തധികൃതര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."