പിണറായിക്ക് ഉമ്മന്‍ചാണ്ടിയുടെ നിഴലാകാനുള്ള യോഗ്യതയില്ല: പാച്ചേനി
ഏച്ചൂര്‍: മുഖ്യമന്ത്രിയായി ഒരുവര്‍ഷം പൂര്‍ത്തിയാക്കുന്ന പിണറായി വിജയന് ഉമ്മന്‍ചാണ്ടിയുടെ നിഴലാകാന്‍ പോലുമുള്ള യോഗ്യതയില്ലെന്നു തെളിയിച്ച ജനദ്രോഹത്തിന്റെ ഒരുവര്‍ഷമാണ് കടന്നുപോയതെന്നു ഡി.സി.സി പ്രസിഡന്റ് സതീശന്‍ പാച്ചേനി. യു.ഡി.എഫ് കണ്ണൂര്‍ മണ്ഡലം കമ്മറ്റി സംഘടിപ്പിച്ച ജനവഞ്ചനാ ദിനാചരണത്തിന്റെ ഭാഗമായി ഏച്ചൂരില്‍ നടന്ന പൊതുയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ലക്ഷക്കണക്കിന് അവശജനങ്ങളുടെ പെന്‍ഷന്‍ അപഹരിച്ച സര്‍ക്കാരാണു പിണറായിയുടേതെന്നും പാച്ചേനി ആരോപിച്ചു. സുരേഷ് ബാബു എളയാവൂര്‍ അധ്യക്ഷനായി. അബ്ദുല്‍കരീം ചേലേരി, ചന്ദ്രന്‍, എം.പി മുഹമ്മദലി, മുണ്ടേരി ബാലകൃഷ്ണന്‍, മനോജ് കുമാര്‍, ടി.ഒ മോഹനന്‍, വി.വി പുരുഷോത്തമന്‍, പി. അഹമ്മദ്, ലക്ഷ്മണന്‍ തുണ്ടിക്കോത്ത് സംസാരിച്ചു. മതുക്കോത്ത് നിന്നാരംഭിച്ച പ്രകടനത്തിനു മുണ്ടേരി ഗംഗാധരന്‍, രാജീവന്‍ എളയാവൂര്‍, കെ.വി രവീന്ദ്രന്‍, പി.സി അമീനുല്ല, സുധീഷ് മുണ്ടേരി, സി.ടി ഗിരിജ, പി.എ ഹരി, ടി.കെ പവിത്രന്‍, വി. ഫാറൂഖ്, കട്ടേരി പ്രകാശന്‍, പി.സി അഹമ്മദ് കുട്ടി നേതൃത്വം നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."