HOME
DETAILS
MAL
ചിരട്ടമണ്ണ പാടശേഖരത്ത് വീണ്ടും വിത്തിറക്കി
backup
September 30 2018 | 23:09 PM
പെരിന്തല്‍മണ്ണ: നഗരസഭയും കര്‍ഷകരും ചേര്‍ന്ന് മുഴുവന്‍ തരിശു നിലങ്ങളും കൃഷിയോഗ്യമാക്കാന്‍ നടത്തുന്ന 'ജീവനം ജൈവ നഗരം' പദ്ധതിയുടെ ഭാഗമായി പെരിന്തല്‍മണ്ണ നഗരമധ്യത്തിലെ തറയില്‍ ബസ്സ്റ്റാന്‍ഡിനോട് ചേര്‍ന്നു കിടക്കുന്ന 30ഏക്കറോളം വരുന്ന ചിരട്ട മണ്ണ പാടത്ത് വിത്തിറക്കി.
പാടശേഖരത്തിലെ ഞാറുനടല്‍ ഉത്സവാന്തരീക്ഷത്തില്‍ നഗരസഭ ചെയര്മാന് എം.മുഹമ്മദ് സലീം നിര്‍വഹിച്ചു. വികസന സ്ഥിരംസമിതി ചെയര്മാന് കെ.സി. മൊയ്തീന് കുട്ടി, കൃഷി ഓഫീസര്‍ മാരിയത്ത് കിബ്ത്തിയ , കൗണ്‍സിലര്‍മാരായ പി.വിജയന്, കെ. നാസര്‍ കുട്ടി, പച്ചീരി ഹുസൈന, അലീന മറിയം എന്നിവര്‍ പങ്കെടുത്തു.
കര്‍ഷകരായ ടി.പി. മൊയ്തീന്, ചാത്തോലി മുഹമ്മദാലി, തോട്ടുങ്ങല്‍ അലി, പള്യാല് തൊടി കോരപ്പന് എന്നിവരുടെ നേതൃത്വത്തിലുള്ള പാടശേഖര സമിതിയാണ് കൃഷി നടത്തുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."