HOME
DETAILS

നഗരത്തില്‍ 50 മൈക്രോണില്‍ കുറവുള്ള ക്യാരിബാഗുകള്‍ നിരോധിക്കും

  
backup
July 29 2016 | 23:07 PM

%e0%b4%a8%e0%b4%97%e0%b4%b0%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-50-%e0%b4%ae%e0%b5%88%e0%b4%95%e0%b5%8d%e0%b4%b0%e0%b5%87%e0%b4%be%e0%b4%a3%e0%b4%bf%e0%b4%b2%e0%b5%8d

കോഴിക്കോട്: അന്‍പത് മൈക്രോണില്‍ കുറവുള്ള പ്ലാസ്റ്റിക് ക്യാരിബാഗുകള്‍ നിരോധിക്കുന്നത് ഉള്‍പ്പെടെയുള്ള നിയമങ്ങള്‍ അടങ്ങിയ കോര്‍പറേഷന്റെ പ്ലാസ്റ്റിക്, ഖര, ദ്രവ, ഇ-മാലിന്യ പരിപാലന നിയമാവലിക്കു കരടുരൂപമായി. മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്റെ അധ്യക്ഷതയില്‍ ഇന്നലെ ചേര്‍ന്ന പ്രത്യേക കൗണ്‍സില്‍ യോഗത്തില്‍ ആരോഗ്യ സ്ഥിരംസമിതി അധ്യക്ഷന്‍ കെ.വി ബാബുരാജാണു കരടു വിജ്ഞാപനം അവതരിപ്പിച്ചത്.
വിജ്ഞാപന പ്രകാരം നഗരത്തില്‍ പ്ലാസ്റ്റിക് ഉല്‍പന്നങ്ങള്‍ക്കു കടുത്ത നിയന്ത്രണം വരും. 2016ലെ പ്ലാസ്റ്റിക് വേസ്റ്റ് മാനേജ്‌മെന്റ് ഹാന്‍ഡ്‌ലിങ് ചട്ടം നാല് (സി) പ്രകാരം 50 മൈക്രോണില്‍ കുറവുള്ള ക്യാരിബാഗുകള്‍ നിരോധിക്കുന്നതാണു കരടിലെ പ്രധാന നിര്‍ദേശം. വ്യാപാര സ്ഥാപനങ്ങളും കച്ചവടക്കാരും സൗജന്യമായി പ്ലാസ്റ്റിക് ക്യാരിബാഗുകള്‍ നല്‍കുന്നതു വിലക്കും. 50 മൈക്രോണില്‍ കൂടുതലുള്ള ക്യാരിബാഗുകള്‍ ഗുണവും വലിപ്പവുമനുസരിച്ചു നഗരസഭ നിശ്ചയിക്കുന്ന വില ഈടാക്കിയാല്‍ മാത്രമേ വ്യാപാരാവശ്യത്തിനു നല്‍കാന്‍ പാടുള്ളൂവെന്നും നിര്‍ദേശമുണ്ട്.
നിയമലംഘനങ്ങള്‍ക്കുള്ള പിഴകളും ശിക്ഷകളും വിജ്ഞാപനത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. പദ്ധതിയുടെ നടത്തിപ്പിനായി വാര്‍ഡ് സാനിറ്റേഷന്‍ കമ്മിറ്റിയെ നിയമിക്കും. വാര്‍ഡ് കൗണ്‍സിലര്‍ ചെയര്‍മാനായിരിക്കും. കൗണ്‍സില്‍ യോഗത്തില്‍ ഉയര്‍ന്ന ഭേദഗതികള്‍ കൂടി ഉള്‍പ്പെടുത്തി കരട് ഉടന്‍ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കും. 30 ദിവസം പൊതുജനങ്ങള്‍ക്ക് അഭിപ്രായം അറിയിക്കാന്‍ അവസരമുണ്ട്. തുടര്‍ന്നു ചേരുന്ന കൗണ്‍സില്‍ യോഗം ഇതു വീണ്ടും ചര്‍ച്ച ചെയ്യും. ഇതുകൂടി പരിഗണിച്ചാകും നിയമഭേദഗതിയില്‍ അന്തിമ തീരുമാനമെടുക്കുക. തുടര്‍ന്ന് അന്തിമ കരടു രൂപരേഖ സംസ്ഥാന സര്‍ക്കാരിലേക്ക് അയക്കും. സര്‍ക്കാരിന്റെ അംഗീകാരം ലഭിക്കുന്ന മുറയ്ക്കാണു നിയമം പ്രാബല്യത്തില്‍വരിക.
ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ കെ.വി ബാബുരാജ് അവതരിപ്പിച്ച നിയമാവലിയുടെ കരടുരൂപത്തെ ഭരണ-പ്രതിപക്ഷ കൗണ്‍സിലര്‍മാര്‍ സ്വാഗതം ചെയ്തു. ബി.ജെ.പിയിലെ നമ്പിടി നാരായണനാണു ചര്‍ച്ചയ്ക്കു തുടക്കമിട്ടത്. നിയമാവലി കടലാസിലൊതുങ്ങരുതെന്നു പ്രതിപക്ഷ ഉപനേതാവ് സി. അബ്ദുറഹ്മാന്‍ പറഞ്ഞു. പദ്ധതിക്ക് ഫണ്ടിന്റെ അഭാവമുണ്ടാകരുതെന്നും പ്രത്യേക ഫണ്ട് രൂപീകരിക്കുകയോ സംഭാവന സ്വീകരിക്കുകയോ ചെയ്യുന്നതിനെ കുറിച്ച് ആലോചിക്കണമെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്ര സര്‍ക്കാരിന്റെ നിയമത്തില്‍ നിന്നുകൊണ്ടുള്ള നിയമമായിരിക്കും ഇതെന്ന് ആരോഗ്യ സ്ഥിരംസമിതി അധ്യക്ഷന്‍ കെ.വി ബാബുരാജ് പറഞ്ഞു. ഇ-വേസ്റ്റ് ഉള്‍പ്പെടെയുള്ളവ വേര്‍തിരിച്ചു നഗരസഭയ്ക്കു പിഴ ഒടുക്കാന്‍ സാധിക്കുമെന്നും പൊതുജനങ്ങളുടെ അഭിപ്രായം പരിഗണിക്കുമെന്നും അദ്ദേഹം പറഞ്ഞു.
വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ എം. രാധാകൃഷ്ണന്‍, വിദ്യാ ബാലകൃഷ്ണന്‍, മനയ്ക്കല്‍ ശശി, അഡ്വ. പി.എം നിയാസ്, കെ.എം റഫീഖ്, കെ.ടി ബീരാന്‍കോയ, എം. കുഞ്ഞാമുട്ടി, കെ.കെ റഫീഖ്, ആയിഷബി പാണ്ടികശാല, കെ.സി ശോഭിത, പി. ഉഷാദേവി, എന്‍. സതീഷ്‌കുമാര്‍, കെ. നിര്‍മല, ടി.വി ലളിതപ്രഭ, എന്‍.പി പത്മനാഭന്‍, ബീന രാജന്‍, ഇ. പ്രശാന്ത്കുമാര്‍, പി. കിഷന്‍ചന്ദ്, പി.സി രാജന്‍, അഡ്വ. സി.കെ സീനത്ത്, പേരോത്ത് പ്രകാശന്‍, ടി.സി ബിജുരാജ് ചര്‍ച്ചയില്‍ പങ്കെടുത്തു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ജമ്മു കശ്മീരിലെ കിഷ്ത്വറിൽ ഭീകരാക്രമണം; ഏറ്റുമുട്ടൽ ഒരു സൈനികന് വീരമൃത്യു, മൂന്ന് സൈനികർക്ക് പരിക്ക്

National
  •  a month ago
No Image

വീണ്ടും പിറന്നാളാഘോഷ കുരുക്കിൽ ഡിവൈഎഫ്‌ഐ; ഈത്തവണ വഴി തടഞ്ഞ് പിറന്നാളാഘോഷം, അണിനിരന്നത് ഇരുപതോളം കാറുകള്‍

Kerala
  •  a month ago
No Image

തൃശൂരില്‍ 95.29 ഗ്രാമോളം തൂക്കം വരുന്ന എം.ഡി.എം.എയുമായി മധ്യവയസ്കൻ പിടിയില്‍

Kerala
  •  a month ago
No Image

ഡിജിറ്റൽ സർവകലാശാലയുടെ ഹോസ്റ്റൽ മെസ്സിൽ വിളമ്പിയ അച്ചാറിൽ ചത്ത പല്ലി; പ്രതിഷേധിച്ച് വിദ്യാർഥികൾ

Kerala
  •  a month ago
No Image

കാനഡ; ഹിന്ദു ക്ഷേത്രത്തിന് നേരെയുള്ള ആക്രമണത്തിൽ സിഖ് ഫോർ ജസ്റ്റിസ് നേതാവ് അറസ്റ്റിൽ

International
  •  a month ago
No Image

മല്ലു ഹിന്ദു ഐഎഎസ് ഗ്രൂപ്പ്; ഗോപാലകൃഷ്ണനെതിരെ നടപടിക്ക് ശുപാര്‍ശ 

Kerala
  •  a month ago
No Image

സംസ്ഥാനത്ത് അഞ്ച് ദിവസം ഇടിമിന്നലോടുകൂടിയ മഴക്ക് സാധ്യത; വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  a month ago
No Image

ഷാര്‍ജ അന്തര്‍ദേശിയ പുസ്തകോത്സവ വേദിയില്‍ ഞായറാഴ്ച 

uae
  •  a month ago
No Image

ആലുവയില്‍ ഇലക്ട്രോണിക് കടയില്‍ തീപിടിത്തം; ആളപായമില്ല

Kerala
  •  a month ago
No Image

ആദ്യ സീ പ്ലെയിന്‍ ബോള്‍ഗാട്ടിയില്‍ എത്തി; വാട്ടര്‍ സല്യൂട്ടോടെ സ്വീകരണം

Kerala
  •  a month ago