HOME
DETAILS
MAL
നാടന്‍ തോക്കുകളുമായി നാലുപേര്‍ അറസ്റ്റില്‍
backup
May 25 2017 | 21:05 PM
തളിപ്പറമ്പ്: ലൈസന്‍സില്ലാത്ത നാടന്‍ തോക്കുകളുമായി നാലുപേരെ പരിയാരം പൊലിസ് പിടികൂടി. മുന്‍ നഗരസഭാ കൗണ്‍സിലര്‍ സയ്യിദ് നഗറിലെ കെ.വി മുഹമ്മദ് കുഞ്ഞി(48), അള്ളാംകുളത്തെ സി. മുസ്തഫ(50), എം. മുഹമ്മദ്(58), കാരക്കുണ്ടിലെ മുഹമ്മദ് അന്‍ഷാദ്(19) എന്നിവരെയാണു പരിയാരം പ്രിന്‍സിപ്പല്‍ എസ്.ഐ വി.ആര് വിനീഷും സംഘവും പിടികൂടിയത്. ഇവര്‍ നായാട്ടിന് എത്തിയതാണെന്നു പൊലിസ് പറഞ്ഞു. ബുധനാഴ്ച രാത്രി 9.45ഓടെ പരിയാരം അമ്മാനപ്പാറയില്‍ വാഹന പരിശോധനക്കിടെയാണ് പിടിയിലായത്. രണ്ട് ഒറ്റക്കുഴല്‍ തോക്കുകളും തിരകളും പിടിച്ചെടുത്തു. ഇവര്‍ സഞ്ചരിച്ച കാറും പൊലിസ് കസ്റ്റഡിയിലെടുത്തു. പ്രതികളെ പിന്നീട് ജാമ്യത്തില്‍ വിട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."