ജന്മിത്വത്തിന്റെ പേരില്‍ സഞ്ചാര സ്വാതന്ത്ര്യം നിഷേധിച്ച പൊസളിഗെയില്‍ റോഡ് പണിതു
മുള്ളേരിയ: ബെള്ളൂര്‍ പഞ്ചായത്തിലെ പൊസളിഗെ തോട്ടദമൂലയില്‍ ജന്മിത്വത്തിന്റെ പേരില്‍ കോളനി നിവാസികള്‍ക്ക് റോഡ് തടസപ്പെടുത്തിയ ജന്മിക്കെതിരേ നടത്തിയ സമരത്തിനു തിരശ്ശീല വീഴുന്നു. 30 വര്‍ഷത്തിലധികമായി പൊസളിഗെ തോട്ടദമൂലയിലെ 90ഓളംവരുന്ന കോളനിവാസികളുടെ സഞ്ചാര സ്വാതന്ത്ര്യം നിഷേധിച്ചിരുന്നു. കോളനിയിലേക്കുള്ള റോഡ് തടസപ്പെടുത്തിയതോടെ അസുഖം ബാധിച്ചവരേയും മറ്റും ചുമന്നു കൊണ്ടാണ് ആശുപത്രിയില്‍ കൊണ്ടു പോയിരുന്നത്. ഏറ്റവും ഒടുവില്‍ പാമ്പു കടിയേറ്റയാള്‍ക്ക് വാഹനം കടന്നു ചെല്ലാനുള്ള റോഡ് ഇല്ലാത്തതുമൂലം ചികിത്സ കിട്ടാന്‍ വൈകി മരിച്ചതും അസുഖം മൂലം മരിച്ച സ്ത്രീയുടെ മൃതദേഹം ചുമന്നുകൊണ്ടു പോയതും ഏറെ ചര്‍ച്ചാവിഷയമായിരുന്നു.
ഇതേ തുടര്‍ന്ന് കോളനിക്കു വേണ്ടിയുള്ള റോഡിനായി സി.പി.എമ്മിന്റെയും പി.കെ.എസിന്റെയും സമരസമിതിയുടെയും നേതൃത്വത്തില്‍ നടത്തിയ പ്രക്ഷോഭങ്ങളുടെ ഭാഗമായി ഈ മാസം 24ന് കലക്ടറുടെ ചേമ്പറില്‍ എ.ഡി.എം യോഗം വിളിച്ചു ചേര്‍ത്തു റോഡ് ഗതാഗത യോഗ്യമാക്കണമെന്ന തീരുമാനമെടുത്തിരുന്നു. ഇതേ തുടര്‍ന്ന് മൂന്നുതവണ ജില്ലാ ഭരണകൂടം നേരിട്ടുവിളിച്ചിട്ടും യോഗത്തില്‍ പങ്കെടുക്കാന്‍ സ്ഥലത്തിന് തര്‍ക്കമുന്നയിക്കുന്ന ഭൂവുടമയുടെ മകനായ നവീന്‍ കുമാര്‍ തയാറായിരുന്നില്ല. എ.ഡി.എം എന്‍. ദേവീദാസ് റവന്യു ഉദ്യോഗസ്ഥര്‍ക്കൊപ്പം വീട്ടിലെത്തി സമവായത്തിനു ശ്രമിച്ചെങ്കിലും വിട്ടുവീഴ്ചയ്ക്കു തയാറായിരുന്നില്ല.
വിഷയത്തിലെ അവസാന യോഗ തീരുമാനപ്രകാരം ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫ് പഞ്ചായത്ത് വിനോദ് റോഡ് പഞ്ചായത്ത് ഏറ്റെടുത്ത് ഗതാഗത യോഗ്യമാക്കാന്‍ നിര്‍ദേശം നല്‍കിയിരുന്നു. പഞ്ചായത്ത് ഫണ്ടിന്റെ ദൗര്‍ലഭ്യം കാരണം റോഡ് ടാര്‍ ചെയ്യാന്‍ കഴിയില്ലെന്ന് ഭരണസമിതി അറിയിച്ചിരുന്നു. മാത്രവുമല്ല, അഡ്വക്കറ്റ് ജനറലിന്റെ നിയമോപദേശത്തിനു ശേഷം മാത്രമെ എം.പി, എം.എല്‍.എ എന്നിവരുടെ ഫണ്ടുകള്‍ ഉപയോഗിച്ച് റോഡ് ടാര്‍ ചെയ്യുന്നതിനെ കുറിച്ച് ആലോചിക്കാന്‍ കഴിയുകയുള്ളുവെന്നാണ് പഞ്ചായത്ത് തീരുമാനം ഉണ്ടായത്. റോഡ് നിയമപരമായി ഉപയോഗിക്കാമെന്ന നിയമോപദേശം ലഭിച്ചാലും ടാര്‍ ചെയ്ത് റോഡ് ഗതാഗതയോഗ്യമാകാന്‍ സമയമെടുക്കും.
ഈ ഘട്ടത്തിലാണ് സി.പി.എം ബെള്ളൂര്‍ ലോക്കല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഇന്നലെ പുലര്‍ച്ചെ മൂന്നോടെ മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് മണ്ണ് നിരപ്പാക്കി ബസ്തി റോഡില്‍ നിന്ന് 175 മീറ്റര്‍ കോണ്‍ക്രീറ്റ് റോഡ് പ്രവര്‍ത്തനത്തിനു തുടക്കം കുറിച്ചത്. വണ്ടികള്‍ കോളനിയിലേക്ക് പോകാതിരിക്കാന്‍ ജന്മി നശിപ്പിച്ച റോഡ് ഉള്‍പ്പെടെയുള്ള ഭാഗങ്ങള്‍ ഇതില്‍ പെടും.സി.പി.എം ബെള്ളൂര്‍ ലോക്കല്‍ സെക്രട്ടറി കെ. സൂഫി, കാറഡുക്ക ഏരിയ സെക്രട്ടറി സിജി മാത്യു, കെ. ജയന്‍, നവീന്‍ കുമാര്‍, എം. ഗോപാലന്‍, ശശീധരന്‍ ഗോളിത്തടുക്ക, ഉഷ, സീതാരാമ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."