കുടിവെള്ള-കാര്‍ഷിക മേഖലകളില്‍ പുത്തന്‍ പദ്ധതികളുമായി കാരശേരി പഞ്ചായത്ത്
മുക്കം: നാടാകെ രൂക്ഷമായ കുടിവെള്ള ക്ഷാമം നേരിടുമ്പോള്‍ വരും വര്‍ഷങ്ങളിര്‍ ഒരു പരിധി വരെ കുടിവെള്ള ക്ഷാമം പരിഹരിക്കുന്നതിനായി പുതിയ പദ്ധതികളുമായി കാരശേരി ഗ്രാമപഞ്ചായത്ത്.പഞ്ചായത്തിലെ 7500 ഓളം കിണറുകള്‍ റീചാര്‍ജ് ചെയ്യുന്നതടക്കം വൈവിധ്യമാര്‍ന്ന പദ്ധതികളാണ് ഭരണസമിതി ആവിഷ്‌കരിച്ചിരിക്കുന്നത്.
കാര്‍ഷിക മേഖലയില്‍ തരിശുനിലങ്ങള്‍ കണ്ടെത്തി കൃഷിയോഗ്യമാക്കുന്നതിനും അങ്കണവാടികള്‍ ശിശു സൗഹൃദമാക്കുന്നതിനും അങ്കണവാടികളുടെ നവീകരണത്തിനും പദ്ധതിയുണ്ട്. ഭിന്നശേഷി കുട്ടികളുടെ രക്ഷിതാക്കള്‍ക്ക് ആശ്വാസമായി പഞ്ചായത്തില്‍ ഡേ കെയറുകള്‍ സ്ഥാപിക്കും.
മുക്കം കടവു മുതല്‍ റോഡരികില്‍ വഴിവിളക്കുകള്‍ സ്ഥാപിക്കുകയും ചെടികള്‍ നട്ടുപിടിപ്പിക്കുകയും ചെയ്യും. എസ്.കെ.സ്മൃതി കേന്ദ്രത്തിന് സമീപം ശിശുവയോജന പാര്‍ക്ക് സ്ഥാപിക്കാനും പദ്ധതിയുണ്ട്.
കാരശേരി ബാങ്ക് ഓഡിറ്റോറിയത്തില്‍ നടന്ന സെമിനാര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബു പറശേരി ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വി.കെ.വിനോദ് അധ്യക്ഷനായി. ജില്ലാ പഞ്ചായത്തംഗം സി.കെ.കാസിം, വി.പി.ജമീല, അബ്ദുല്ല കുമാരനെല്ലൂര്‍, ലിസി സ്‌കറിയ ,എം.ടി.അഷ്‌റഫ് , വി.എന്‍.ശുഹൈബ്, വി.ജയപ്രകാശ്, സെക്രട്ടറി സി.ഇ.സുരേഷ് ബാബു സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."