കലാലയ രാഷ്ട്രീയം വിദ്യാഭ്യാസ നിലവാരത്തെ ബാധിക്കുന്നു: സൂസപാക്യം
കൊല്ലം: കലാലയ രാഷ്ട്രീയം വിദ്യാഭ്യാസ നിലവാരത്തെ ബാധിക്കുന്നതായി കേരള റീജ്യന്‍ ലാറ്റിന്‍ കത്തോലിക് കൗണ്‍സില്‍ പ്രസിഡന്റ് ആര്‍ച്ച് ബിഷപ്പ് ഡോ.സൂസപാക്യം. ലക്ഷ്യംനേടാന്‍ എന്തുമാകാമെന്ന നിലപാടാണ് ചില വിദ്യാര്‍ഥികള്‍ക്ക്.
കേരള പൊലിസിന്റെ മൂന്നാംമുറ നാടിന് മാനക്കേടാണ്. പൊലിസിലെ മൂന്നാംമുറ നീതീകരിക്കാനാകില്ല. തെറ്റുചെയ്തവര്‍ ശിക്ഷിക്കപ്പെടണം. കുറ്റക്കാരെ കണ്ടെത്താനും ചോദ്യംചെയ്യാനും ശാസ്ത്രീയ മാര്‍ഗങ്ങള്‍ സ്വീകരിക്കണം.
സര്‍ക്കാരിന്റെ മദ്യനയം അപലപനീയമാണ്. ഈ നയത്തോട് ഒരിക്കലും യോജിക്കാനാകില്ല. സാമ്പത്തിക സംവരണം അംഗീകരിക്കാനാകില്ല. ഇക്കാര്യത്തില്‍ സഭയുടെ നിലപാടില്‍നിന്ന് പിന്നോട്ടില്ല. കേരളത്തിലെ കര്‍ഷക ആത്മഹത്യയ്ക്ക് പരിഹാരമുണ്ടാകണം. വൈദ്യുതി നിരക്ക് വര്‍ധനവ് പിന്‍വലിക്കണമെന്നും അദ്ദേഹം പറഞ്ഞു.
സര്‍ക്കാരിനെതിരേ രൂക്ഷ വിമര്‍ശനമുന്നയിച്ചാണ് കേരള റീജ്യന്‍ ലാറ്റിന്‍ കത്തോലിക് കൗണ്‍സിലിന്റ 34-ാമത് ജനറല്‍ അസംബ്ലി സമാപിച്ചത്. കര്‍ണാടക, ഗോവ സംസ്ഥാനങ്ങളിലെ രാഷ്ട്രീയ കുതിരക്കച്ചവടത്തെയും രാഷ്ട്രീയപ്രമേയത്തില്‍ വിമര്‍ശിക്കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."