HOME
DETAILS

മൂന്നാംഘട്ടത്തിന് മുന്‍പേ എല്‍.ഡി.എഫില്‍ പൊട്ടിത്തെറി

  
backup
December 13, 2020 | 4:19 AM

%e0%b4%ae%e0%b5%82%e0%b4%a8%e0%b5%8d%e0%b4%a8%e0%b4%be%e0%b4%82%e0%b4%98%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%a8%e0%b5%8d-%e0%b4%ae%e0%b5%81%e0%b4%a8%e0%b5%8d%e2%80%8d

 

സ്വന്തം ലേഖകന്‍
കോട്ടയം: മൂന്നാംഘട്ട തദ്ദേശ തെരഞ്ഞെടുപ്പ് അവസാനിക്കും മുന്‍പേ സീറ്റ് വിഭജനത്തെ ചൊല്ലി എല്‍.ഡി.എഫില്‍ പൊട്ടിത്തെറി. സീറ്റ് വിഭജനത്തില്‍ ഉണ്ടായ അസംതൃപ്തി പരസ്യമാക്കി എന്‍.സി.പി രംഗത്തെത്തി. കേരള കോണ്‍ഗ്രസ്
(എം) ജോസ് പക്ഷത്തിന് വഴിയൊരുക്കാന്‍ തങ്ങളെ തഴഞ്ഞെന്ന അതൃപ്തിയാണ് കോട്ടയത്തെ തെരഞ്ഞെടുപ്പിന് പിന്നാലെ പരസ്യമാക്കി എന്‍.സി.പി രംഗത്തെത്തിയത്. മാണി സി. കാപ്പന്‍ എം.എല്‍.എയാണ് പരസ്യമായി വിമര്‍ശനം ഉന്നയിച്ചു രംഗത്തെത്തിയത്. മൂന്നാംഘട്ട തെരഞ്ഞെടുപ്പിന് മുന്‍പേ എന്‍.സി.പി നടത്തിയ അഭിപ്രായപ്രകടനത്തില്‍ സി.പി.എം കടുത്ത അതൃപ്തിയിലാണ്. 2015 ല്‍ സംസ്ഥാനത്ത് 400 ലേറെ സീറ്റുകളില്‍ മത്സരിച്ച എന്‍.സി.പി ഇത്തവണ 160 സീറ്റുകളിലേക്ക് ഒതുക്കപ്പെട്ടിരുന്നു. മലബാറിലെ നാല് ജില്ലകളില്‍ നാളെ മൂന്നാംഘട്ട തെരഞ്ഞെടുപ്പ് നടക്കാനിരിക്കേ എന്‍.സി.പിയുടെ സീറ്റ് വിഭജനത്തിലെ അതൃപ്തി പരസ്യമാക്കിയത് എല്‍.ഡി.എഫിന് പ്രഹരമായി.
തെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫില്‍ ഉറച്ചു നിന്ന് മുന്നണി ശക്തിപ്പെടുത്താനുള്ള പ്രവര്‍ത്തനങ്ങളാണ് എന്‍.സി.പി നടത്തിയതെന്നും. എന്നാല്‍, ഇടതുമുന്നണി പാര്‍ട്ടിയെ വേണ്ടരീതിയില്‍ പരിഗണിച്ചില്ലെന്നും മാണി സി. കാപ്പന്‍ തുറന്നടിച്ചു. കഴിഞ്ഞ പാലാ ഉപതെരഞ്ഞെടുപ്പില്‍ ഒന്‍പത് പഞ്ചായത്തുകളിലും നഗരസഭയിലും എന്‍.സി.പി നിര്‍ണായക ശക്തിയായിരുന്നു.
എന്നിട്ടും കേവലം രണ്ടു സീറ്റുകള്‍ മാത്രമാണ് ഇത്തവണ പാര്‍ട്ടിക്ക് നല്‍കിയത്. തങ്ങളോട് കാണിച്ച അവഹേളനത്തിന് ശക്തമായ പ്രതിഷേധമുണ്ടെന്ന് മാണി സി. കാപ്പന്‍ പറഞ്ഞു. വിളിച്ച എല്ലാ എല്‍.ഡി.എഫ് യോഗങ്ങളിലും പങ്കെടുത്തിട്ടുണ്ടെന്ന് വ്യക്തമാക്കിയ മാണി സി. കാപ്പന്‍ വിളിക്കാത്ത യോഗത്തില്‍ പങ്കെടുത്തിട്ടില്ലെന്നും പറഞ്ഞു. തെരഞ്ഞെടുപ്പ് കഴിഞ്ഞതു കൊണ്ടാണ് പരസ്യ പ്രതികരണത്തിന് മുതിരുന്നതെന്നും മാണി സി. കാപ്പന്‍ വ്യക്തമാക്കി. സി.പി.എം നീതി കാട്ടിയില്ലെന്നതാണ് എന്‍.സി.പിയുടെ പ്രധാന പരാതി. ജോസ് വിഭാഗം മുന്നണിയില്‍ വന്നതോടെ തങ്ങളെയെല്ലാം അവഗണിച്ചെന്ന പരാതി മറ്റുഘടകകക്ഷികളള്‍ക്കുമുണ്ട്.
എന്നാല്‍, എന്‍.സി.പിയെ അവഗണിച്ചെന്ന വാദത്തെ സി.പി.എം തള്ളുകയാണ്. എന്‍.സി.പിക്ക് അര്‍ഹമായ പരിഗണന നല്‍കിയിട്ടുണ്ടെന്നാണ് സി.പി.എം വ്യക്തമാക്കുന്നത്. കേരള കോണ്‍ഗ്രസ്
(എം) ജോസ് പക്ഷത്തിന്റെ വരവില്‍ മുന്നണിയിലെ എല്ലാഘടകകക്ഷികളും വിട്ടുവീഴ്ച ചെയ്യേണ്ടി വന്നുവെന്ന് സി.പി.എം വ്യക്തമാക്കുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഒമാനിൽ താമസരേഖകളുടെ കാലാവധി കഴിഞ്ഞവർക്ക് ആശ്വാസം: പിഴയിളവ് സംബന്ധിച്ച് അറിയിപ്പുമായി റോയൽ ഒമാൻ പൊലിസ്

oman
  •  a month ago
No Image

ചരിത്രത്തിലെ ഇരുളടഞ്ഞ അധ്യായം: ആരാണ് ആ സീരിയൽ കില്ലർ? സോഡിയാക് കേസിന്റെ ആഴങ്ങളിലേക്ക് | In-Depth Story

crime
  •  a month ago
No Image

രാഹുല്‍ കുറ്റക്കാരനെന്ന് കണ്ടെത്തുകയോ ശിക്ഷിക്കുകയോ ചെയ്തിട്ടില്ല; വേദി പങ്കിട്ടതില്‍ യാതൊരു പ്രശ്‌നവും തോന്നുന്നില്ലെന്ന് വി ശിവന്‍കുട്ടി

Kerala
  •  a month ago
No Image

വന്ദേഭാരത് ഉദ്ഘാടനത്തിനിടെ വിദ്യാര്‍ഥികളെക്കൊണ്ട് ഗണഗീതം പാടിപ്പിച്ചു; വീഡിയോ പങ്കുവെച്ച് ദക്ഷിണ റെയില്‍വേ

Kerala
  •  a month ago
No Image

ഉംറയ്ക്ക് പോവുകയാണോ? നിർബന്ധിത വാക്സിനും സുരക്ഷിതമായി യാത്ര ചെയ്യാനുള്ള വഴികളും അറിയാം

uae
  •  a month ago
No Image

ഡീപ്‌ഫേക്കുകളെക്കുറിച്ച് ജാഗ്രത വേണം: മുന്നറിയിപ്പുമായി യുഎഇ സൈബർ സെക്യൂരിറ്റി കൗൺസിൽ

uae
  •  a month ago
No Image

ജ്വല്ലറിക്ക് മുൻപിൽ പരുങ്ങൽ, ചോദ്യം ചെയ്തപ്പോൾ പരസ്പര വിരുദ്ധമായ മൊഴികൾ; ബാഗ് പരിശോധിച്ചപ്പോൾ കുറെ പേഴ്സും സ്വർണാഭരണങ്ങളും പണവും; രണ്ട് യുവതികൾ അറസ്റ്റിൽ

crime
  •  a month ago
No Image

യുഎഇ വിസ ഓൺ അറൈവൽ: ഇന്ത്യൻ പാസ്‌പോർട്ട് ഉടമകൾ അറിയേണ്ടതെല്ലാം

uae
  •  a month ago
No Image

മുന്‍ എക്‌സൈസ് മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ എംആര്‍ രഘുചന്ദ്രബാല്‍ അന്തരിച്ചു 

Kerala
  •  a month ago
No Image

അവസാന പന്തിൽ ഇന്ത്യയുടെ ഹൃദയം തകർത്ത് സിക്സർ; യുഎഇയോട് തോറ്റ് ഇന്ത്യ, ഹോങ്കോങ് സിക്സസിൽ തുടർച്ചയായ രണ്ടാം പരാജയം

Cricket
  •  a month ago