'തദ്ദേശ സ്ഥാപനങ്ങള്‍ 31നകം പദ്ധതിക്ക് അംഗീകാരം ലഭ്യമാക്കണം'
കോഴിക്കോട്: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ 2017-18-ലെ വാര്‍ഷിക പദ്ധതി ജില്ലാ ആസൂത്രണസമിതി അംഗീകരിക്കേണ്ട അവസാന തിയതി 31 ആണെന്നും അതിന് മുന്‍പ് എല്ലാ തദ്ദേശ സ്ഥാപനങ്ങളും പദ്ധതിക്ക് അംഗീകാരം ലഭ്യമാക്കണമെന്നും ജനകീയാസൂത്രണ സംസ്ഥാന കോഡിനേഷന്‍ കമ്മിറ്റി അറിയിച്ചു. 31ന് ശേഷം പ്രൊജക്ട് എന്‍ട്രി ചെയ്യുന്നതിനുള്ള സൗകര്യം സുലേഖ സോഫ്റ്റ്‌വയറില്‍ ഉണ്ടായിരിക്കുന്നതല്ല. 31ന് രാത്രി 10ന് സുലേഖ സോഫ്റ്റ്‌വെയര്‍ ക്ലോസ് ചെയ്യും.
പ്രൊജക്ട് എന്‍ട്രിയുമായി ബന്ധപ്പെട്ട് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കുള്ള സംശയം ദൂരീകരിക്കുന്നതിനും പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനും 31ന് രാത്രി 10 വരെ ഐ.കെ.എം ഹെല്‍പ് ഡെസ്‌ക് പ്രവര്‍ത്തിക്കും. പ്രൊജക്ടിന്റെ ഡാറ്റാ എന്‍ട്രിക്കും മറ്റു സാങ്കേതികാവശ്യത്തിനും അധികമാളുകളെ ആവശ്യമെങ്കില്‍ ദിവസവേതനാടിസ്ഥാനത്തില്‍ 31 വരെ നിയമിക്കാം. ആവശ്യമെങ്കില്‍ രണ്ടു ഷിഫ്റ്റ് ഏര്‍പ്പെടുത്തി കൃത്യസമയത്തിനുള്ളില്‍ മുഴുവന്‍ പദ്ധതികള്‍ക്കും ഡി.പി.സി അംഗീകാരം നേടണം. ഇതിനാവശ്യമായ എല്ലാ ക്രമീകരണങ്ങളും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ സ്വീകരിക്കണം. വാര്‍ഷിക പദ്ധതി അംഗീകാരം സംബന്ധിച്ച പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനും അവലോകനം ചെയ്യുന്നതിനും പഞ്ചായത്ത് ഡയറക്ടര്‍, നഗരകാര്യ ഡയറക്ടര്‍, ഗ്രാമവികസന കമ്മിഷണര്‍ എന്നിവര്‍ക്ക് ചുമതല നല്‍കിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."