HOME
DETAILS

മലപ്പുറത്ത് നേരിയ സംഘര്‍ഷം

  
backup
December 13, 2020 | 4:20 AM

%e0%b4%ae%e0%b4%b2%e0%b4%aa%e0%b5%8d%e0%b4%aa%e0%b5%81%e0%b4%b1%e0%b4%a4%e0%b5%8d%e0%b4%a4%e0%b5%8d-%e0%b4%a8%e0%b5%87%e0%b4%b0%e0%b4%bf%e0%b4%af-%e0%b4%b8%e0%b4%82%e0%b4%98%e0%b4%b0%e0%b5%8d


മലപ്പുറം: ജില്ലയില്‍ നേരിയ സംഘര്‍ഷം. വേങ്ങര പഞ്ചായത്തിലെ രണ്ടിടങ്ങളിലും വാഴക്കാടുമാണ് യു.ഡി.എഫ്- എല്‍.ഡി.എഫ് പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷമുണ്ടായത്. ഇവിടങ്ങളില്‍ പ്രവര്‍ത്തകരെ പൊലിസ് ലാത്തിവീശി ഓടിച്ചു. കൊവിഡ് സാഹചര്യത്തില്‍ കലാശകൊട്ടിനു പൊലിസ് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നുവെങ്കിലും പലയിടങ്ങളിലും പ്രചാരണവാഹനങ്ങള്‍ റോഡിന്റെ ഇരുവശത്തുമായി നിലയുറപ്പിച്ച് അനൗണ്‍സ്‌മെന്റ് നടത്തിയിരുന്നു. ഇതു പിന്നീട് സംഘര്‍ഷത്തിലേക്കു വഴി മാറുകയായിരുന്നു. സംഘര്‍ഷം കണക്കിലെടുത്ത് മലപ്പുറത്തെ മറ്റു പ്രധാന കേന്ദ്രങ്ങളിലെല്ലാം കനത്ത സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരുന്നത്.
കണ്ണൂരില്‍ 'ചട്ടം പാലിച്ച്'
കണ്ണൂര്‍: കൊട്ടിക്കലാശം കണ്ണൂരില്‍ 'ചട്ടം പാലിച്ച്'. തെരഞ്ഞെടുപ്പ് പ്രാചാരണ ചട്ടങ്ങളും കൊവിഡ് പ്രൊട്ടോക്കോളും പാലിച്ചാണ് ജില്ലയില്‍ ഇന്നലെ നഗര, ഗ്രാമ വ്യത്യാസമില്ലാതെ കൊട്ടിക്കലാശം നടന്നത്. എന്നാല്‍ കലാശക്കൊട്ടിനിടെ കൂത്തുപറമ്പ് കിണവക്കലില്‍ ചെറിയ സംഘര്‍ഷമുണ്ടായി. എല്‍.ഡി.എഫ് പ്രവര്‍ത്തകരും പൊലിസും തമ്മിലാണ് ഉന്തുംതള്ളുമുണ്ടായത്. എല്‍.ഡി.എഫ്- യു.ഡി.എഫ് പ്രചാരണ വാഹനങ്ങള്‍ കിണവക്കലില്‍ കേന്ദ്രീകരിക്കുന്നത് തടയാന്‍ പൊലിസ് ശ്രമിക്കുന്നതിനിടെയാണ് സംഭവം.
പരസ്യപ്രചാരണത്തിന്റെ സമാപന ദിവസമായ ഇന്നലെ രാവിലെ മുതല്‍ നഗര, ഗ്രാമ വ്യത്യാസമില്ലാതെ ചെറുപ്രകടനങ്ങളും കോര്‍ണര്‍ യോഗങ്ങളും സംഘടിപ്പിച്ചിരുന്നു. വാഹനങ്ങളില്‍ ചെറുസംഘങ്ങള്‍ പാട്ടുപാടിയും മുദ്രാവാക്യം വിളിച്ചും പ്രചാരണം നടത്തിയതല്ലാതെ വലിയ ആവേശവും പരസ്പരമുള്ള പോര്‍വിളിയും സംഘംചേരലും ഉണ്ടായില്ല. കൊട്ടിക്കലാശം അക്രമത്തിലേക്ക് എത്താതിരിക്കാന്‍ ജില്ലാ പൊലിസ് ചീഫ് ജി.എച്ച് യതീഷ്ചന്ദ്രയുടെ നേതൃത്വത്തില്‍ പൊലിസ് നിതാന്തജാഗ്രതയിലായിരുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പത്തനംതിട്ടയില്‍ ഒമ്പതാം ക്ലാസുകാരിയെ സഹപാഠികള്‍ പീഡിപ്പിച്ചു; അഞ്ചുപേര്‍ക്കെതിരെ കേസ് 

Kerala
  •  6 days ago
No Image

'പ്രിയദര്‍ശിനി' പദ്ധതി സ്വകാര്യ ബസുകള്‍ക്ക് തിരിച്ചടിയാവുന്നു; തൃശ്ശൂരില്‍ ഇരുനൂറിലധികം സര്‍വീസുകള്‍ മുടങ്ങി

Kerala
  •  6 days ago
No Image

കാബിനറ്റ് പദവികൾക്കായി യു.ഡി.എഫിൽ ചരടുവലി ശക്തം

Kerala
  •  6 days ago
No Image

വസ്ത്രത്തിലും സോക്‌സിലും കാണിക്കപ്പണം ഒളിപ്പിച്ചു; അയോധ്യയിലെ ക്ഷേത്രക്കൊള്ളയുടെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്

National
  •  6 days ago
No Image

കാസര്‍കോട് ഭിന്നശേഷിക്കാരിയെ പീഡിപ്പിച്ച സംഭവം: മൂന്ന് പേരെ പൊലിസ് അറസ്റ്റ് ചെയ്തു

Kerala
  •  6 days ago
No Image

കാഫിര്‍ സ്‌ക്രീന്‍ഷോട്ട് കേസ്; വ്യാജ കുറ്റം ചുമത്തി എംഎസ്എഫ് നേതാവിനെ രണ്ടുവര്‍ഷം വേട്ടയാടി; നിയമ പോരാട്ടത്തിനൊരുങ്ങി കാസിം

Kerala
  •  6 days ago
No Image

ലഹരിവേട്ട ശക്തം; സംസ്ഥാനത്തെ ജയിലുകളില്‍ തടവുകാരുടെ എണ്ണം കുതിച്ചുയരുന്നു

Kerala
  •  6 days ago
No Image

വിഴിഞ്ഞത്ത് ഇതുവരെ നങ്കൂരമിട്ടത് 1005 കപ്പൽ; 990 എണ്ണവും എം.എസ്.സിയുടേത്

Kerala
  •  6 days ago
No Image

അനിൽ മുഹമ്മദിന്റെ സസ്പെൻഷൻ പിൻവലിച്ചത് ചട്ടം ലംഘിച്ച്; മിണ്ടാട്ടംമുട്ടി കെ.എം.എം.എൽ ചെയർമാൻ  

Kerala
  •  6 days ago
No Image

എസ്.എൻ.ഇ.സി; പെൺകുട്ടികളുടെ നീറ്റ്- ജെ.ഇ.ഇ റിപ്പീറ്റേഴ്സ് ബാച്ച് ആരംഭിക്കും

Kerala
  •  6 days ago