ഉത്തേജകം: ജിതിന് പോളിനെ ദേശീയ ക്യാംപില്‍ നിന്ന് പുറത്താക്കി
ബംഗളൂരു: ഇന്ത്യയുടെ മലയാളി ഹര്‍ഡ്ല്‍സ് താരം ജിതിന് പോള്‍ ഉത്തേജക മരുന്ന് പരിശോധനയില്‍ പിടിക്കപ്പെട്ടു.
താരത്തിന്റെ ബാഗില്‍ നിന്ന് നിരോധിത മരുന്നായ മെല്‍ഡോണിയത്തിന്റെ പായ്ക്കറ്റുകള്‍ കണ്ടെടുത്തതായും പട്യാലയിലെ നാഷണല്‍ ഇസ്റ്റിറ്റിയൂട്ട് ഓഫ് സ്പോര്‍ട്സ് (എന്‍.ഐ.എസ്) ക്യാംപിലെ താരത്തിന്റെ മുറിയില്‍ നിന്ന് 20ഓളം സിറിഞ്ചുകള്‍ കണ്ടെത്തിയതായും ദേശീയ ഉത്തേജക വിരുദ്ധ ഏജന്‍സി (നാഡ) വ്യക്തമാക്കി.
സംഭവത്തെ തുടര്‍ന്ന് ജിതിന് പോളിനെ ദേശീയ ക്യാംപില്‍ നിന്ന് പുറത്താക്കുകയും താരത്തിന് താത്കാലിക വിലക്കും ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഈ വരുന്ന 29ാം തിയതി തിങ്കളാഴ്ച അച്ചടക്ക സമിതിക്ക് മുന്‍പാകെ ഹാജരാകാന്‍ താരത്തിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ദേശീയ ക്യാംപിലെ മറ്റു താരങ്ങളുടെ ബാഗുകള്‍ പരിശോധിച്ചതില്‍ ജിതിന് ഉപയോഗിച്ച ബാഗില്‍ മാത്രമാണ് മരുന്നിന്റെ പായ്ക്കറ്റുകള്‍ കണ്ടെത്തിയത്. സംഭവത്തെ കുറിച്ച് അന്വേഷിക്കാന്‍ ഇന്ത്യന്‍ അത്ലറ്റിക്ക് ഫെഡറേഷന് ഉത്തരവിട്ടിട്ടുണ്ട്.
ഏപ്രില്‍ 17ന് നടത്തിയ പരിശോധനയില്‍ ജിതിന്റെ ബാഗില്‍ നിന്ന് മെല്‍ഡോണിയത്തിന്റെ എട്ടോളം പായ്ക്കറ്റുകള്‍ കണ്ടെത്തിയിരുന്നുവെന്ന് നാഡ ഡയറക്ടര്‍ ജനറല്‍ നവിന് അഗര്‍വാള്‍ വ്യക്തമാക്കി. അതേസമയം നേരത്തെ ജിതിന്റെ സാംപിളുകള്‍ പരിശോധിച്ചപ്പോള്‍ ഫലം നെഗറ്റീവായിരുന്നുവെന്ന് നാഡ അധികൃതര്‍ പറഞ്ഞു.
ഇന്ത്യയുടെ ഏറ്റവും മികച്ച ഹര്‍ഡ്ല്‍സ് താരമായാണ് 27 കാരനായ ജിതിന് വിലയിരുത്തപ്പെടുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."