മദ്യവിരുദ്ധ ഏകോപന സമിതി: ജസ്റ്റിസ് പി.കെ.ഷംസുദ്ദീന് ചെയര്മാന്, ചാര്‍ളി പോള്‍ ജന. സെക്രട്ടറി
കൊച്ചി: മദ്യവിരുദ്ധ പ്രസ്ഥാനങ്ങളുടെ സംസ്ഥാനതല കൂട്ടായ്മയായ കേരള മദ്യവിരുദ്ധ ഏകോപനസമിതിയുടെ ചെയര്‍മാനായി ജസ്റ്റിസ് പി.കെ.ഷംസുദ്ദീനെയും ജന. സെക്രട്ടറിയായി അഡ്വ. ചാര്ളിപോളിനെയും ട്രഷററായി പ്രൊഫ. കെ.കെ.കൃഷ്ണനെയും തെരഞ്ഞെടുത്തു.
ഫാ. ജേക്കബ് വെള്ളരുതുങ്കല്, ഫാ. സെബാസ്റ്റ്യന്‍ വട്ടപ്പറമ്പില്‍, ഫാ. ജോര്‍ജ് നേരേവീട്ടില്‍, ഫാ. പീറ്റര്‍ ഇല്ലിമൂട്ടില്‍ കോര്‍ എപ്പിസ്കോപ്പ, പ്രൊഫ. തങ്കം ജേക്കബ് ഹില്ട്ടന് ചാള്‍സ് എന്നിവരെ സംസ്ഥാന വൈസ് ചെയര്മാന്മാരായും പ്രസാദ് കുരുവിള, ടി.എം.വര്‍ഗീസ്, പി.എച്ച്. ഷാജഹാന്, അഡ്വ. എന്‍.ഡി.പ്രേമചന്ദ്രന്, മിനി ആന്റണി, ജെയിംസ് കോറമ്പേല്‍ എന്നിവരെ സംസ്ഥാന സെക്രട്ടറിമാരായും തെരഞ്ഞെടുത്തു. 25 അംഗ എക്സിക്യൂട്ടീവ് അംഗങ്ങളെയും തെരഞ്ഞെടുത്തിട്ടുണ്ട്.
ജില്ലാതല സമിതികള്‍ ജൂണ്‍ 15 നകം പുനഃസംഘടിപ്പിക്കും. ജൂണ്‍ 26 ന് ആഗോള ലഹരിവിരുദ്ധ ദിനാചരണം കൊച്ചിയില്‍ സംഘടിപ്പിക്കും.
മദ്യനയം രൂപീകരിക്കുന്നതിന് മുന്‍പ് മദ്യവിരുദ്ധ പ്രസ്ഥാനങ്ങളുമായി ചര്‍ച്ച നടത്തണമെന്ന് യോഗം സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."