മഹാരാജനെ പത്തു ദിവസത്തെ പൊലിസ് കസ്റ്റഡിയില്‍ വിട്ടു
കൊച്ചി: കൊള്ളപ്പലിശക്കേസില് തമിഴ്നാട് സ്വദേശിയായ മഹാരാജനെ 10 ദിവസത്തെ പൊലിസ് കസ്റ്റഡിയില്‍ വിട്ടു. ഞായറാഴ്ചയാണ് അറസ്റ്റിലായ ശേഷം മഹാരാജ മഹാദേവനെ കോടതിയില്‍ ഹാജരാക്കിയിരുന്നു.എന്നാല്‍ ഒരു ദിവസത്തെ ജാമ്യത്തില്‍ വിട്ടതിന് ശേഷം തിങ്കളാഴ്ച 11മണിക്ക് ഹാജരാകാന്‍ നിര്‍ദ്ദേശം നല്‍കുകയുമായിരുന്നു.
കസ്റ്റഡി അനുവദിച്ച ശേഷം നാടകീയരംഗങ്ങളാണ് കോടതിയില്‍ അരങ്ങേറിയത്. കസ്റ്റഡിയില്‍ വിട്ടതിന് ശേഷവും കൂടുതല്‍ വാദത്തിന് അനുമതി തേടിയ പ്രോസിക്യൂട്ടര്‍ക്ക് ജഡ്ജി അനുമതി നല്‍കിയില്ല. കേസില്‍ തനിക്ക് കൂടുതല്‍ കാര്യങ്ങള്‍ ബോധിപ്പിക്കാനുണ്ട്. ഗുരുതരമായ വഞ്ചനയാണ് ഇതില്‍ നടന്നിരിക്കുന്നത്. ഇത് സമൂഹത്തെ ബാധിക്കുന്ന വലിയൊരു സംഭവമാണ് തുടങ്ങിയ കാര്യങ്ങളും പ്രോസിക്യൂട്ടര്‍ വാദിച്ചു.
എന്നാല്‍ ഇത് കേസിന്റെ മെറിറ്റിലേക്ക് കടക്കുന്ന കാര്യമാണ്. അത് ഇപ്പോള്‍ കേള്‍ക്കാനാവില്ല. പിന്നീട് കേള്‍ക്കാമെന്ന് ജഡ്ജി പറഞ്ഞു. ഇതോടെ പ്രോസിക്യൂട്ടര്‍ കോടതിക്കകത്തുവെച്ച് പരസ്യമായി പ്രതിഷേധം അറിയിച്ചു. ഇതോടെ കോടതി നടപടികള്‍ നിര്‍ത്തിവെച്ച് ജഡ്ജി ചേംബറിലേക്ക് ഇറങ്ങിപ്പോയി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."