HOME
DETAILS
MAL
സൗജന്യ വാക്സിന് കൊവിഡ് ചികിത്സയുടെ ഭാഗം; യു.ഡി.എഫ് ആരോപണം തള്ളി സി.പി.എം
backup
December 13 2020 | 07:12 AM
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന് കഴിഞ്ഞദിവസം നടത്തിയ സൗജന്യ വാക്സിന് പ്രഖ്യാപനം സര്‍ക്കാരിന്റെ കൊവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങളുടെ ഭാഗമാണെന്ന് വിശദീകരിച്ച് സി.പി.എം സംസ്ഥാന സെക്രട്ടറി എ വിജയരാഘവന്. ആരോപണം ബാലിശമാണെന്നും അദ്ദേഹം പറഞ്ഞു.
കൊവിഡ് ചികിത്സയുമായി ബന്ധപ്പെടുത്തി സംസ്ഥാന സര്‍ക്കാര്‍ കാര്യക്ഷമമായ പ്രവര്‍ത്തനങ്ങളാണ് നടത്തുന്നത്. കൊവിഡ് വാക്സിനും കൊവിഡ് ചികിത്സയുടെ ഭാഗമാണെന്നും അദ്ദേഹം പറഞ്ഞു.
മുഖ്യമന്ത്രി മുന്‍കൂട്ടി നടത്തിയ പ്രഖ്യാപനം വോട്ടര്‍മാരെ സ്വാധീനിക്കാന്‍ വേണ്ടിയാണെന്ന് യു.ഡി.എഫ് കണ്‍വീനര്‍ എം.എം ഹസന് ആരോപിച്ചിരുന്നു. ചട്ടലംഘനമാണെന്ന് ആരോപിച്ച് യു.ഡി.എഫ് തെരഞ്ഞെടുപ്പ് കമ്മിഷന് പരാതി നല്‍കിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."