പഠാന്‍കോട്ട് ആക്രമണം: പാക്കിസ്താന്റെ പങ്ക് വ്യക്തമാക്കുന്ന യു.എസ് രേഖകള്‍ ഇന്ത്യയ്ക്ക്
ന്യൂഡല്‍ഹി: പഠാന്‍കോട്ട് ഭീകരാക്രമണത്തില്‍ പാകിസ്താന്റെ പങ്ക് തെളിയിക്കുന്നതിനുള്ള കൂടുതല്‍ രേഖകള്‍ ഇന്ത്യയ്ക്ക് ലഭിച്ചു. ആസൂത്രണം നടന്നതിന്റെ രേഖകള്‍ അമേരിക്കയാണ് ദേശീയ അന്വേഷണ ഏജന്‍സി( എന്‍.ഐ.എ) ക്ക് കൈമാറിയത്.
പഠാന്‍കോട്ട് ആക്രമണത്തിന് ഭീകര സംഘടനയായ ജെയ്‌ഷെ മുഹമ്മദിന് പങ്കുണ്ടെന്ന് രേഖയിലുണ്ട്. ജെയ്‌ഷെ മുഹമ്മദ് ഭീകരന്‍ കാഷിഫ് ജാന്‍ തന്റെ നാലു കൂട്ടാളികളുമായി നടത്തിയ ആശയവിനിമയത്തിന്റെ വിവരങ്ങളാണ് പ്രധാനമായും ഇതില്‍ ഉള്ളത്. പാക്കിസ്താനിലെ പഞ്ചാബ് പ്രവിശ്യയില്‍ നിന്നുള്ള നാസിര്‍ ഹുസൈന്‍, ഗുജ്രന്‍വാല സ്വദേശി അബൂബക്കര്‍, സിന്ധില്‍ നിന്നുള്ള ഉമര്‍ ഫറൂഖ്, അബ്ദുല്‍ ഖാ എന്നിവരുമായാണ് ഇയാള്‍ ഇന്റര്‍നെറ്റിലൂടെ ആശയവിനിമയം നടത്തിയത്. ഇയാള്‍ നടത്തിയ മറ്റു ഫോണ്‍ സംഭാഷണത്തിന്റെ വിവരങ്ങളും അമേരിക്ക കൈമാറിയിട്ടുണ്ട്. ഇയാളുടെ ഫെയ്‌സ്ബുക്ക്,വാട്‌സ്അപ്പ് വിവരങ്ങളും അന്വേഷണ ഏജന്‍സികള്‍ പരിശോധിച്ച് വരികയാണ്.
പഞ്ചാബിലേക്ക് കടന്ന ഭീകരര്‍ പൊലിസ് സൂപ്രണ്ട് സല്‍വീര്‍ സിങിനെ ആക്രമിച്ച ശേഷം കാഷിഫുമായി ബന്ധപ്പെട്ടിട്ടുണ്ട്. ലഭിച്ചിട്ടുള്ള ഫോണ്‍ രേഖകളെല്ലാം പാകിസ്താനില്‍ നിന്നുള്ളവയാണ് കൂടാതെ ഇവ ആക്രമണം നടക്കുമ്പോഴും പ്രവര്‍ത്തിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."