കര്‍ഷക സമരത്തിന് ഐക്യദാര്‍ഢ്യം: അരവിന്ദ് കെജ്‌രിവാള്‍ നാളെ നിരാഹാര സമരം നടത്തും
ന്യുഡല്‍ഹി: കര്‍ഷക സമരത്തിന് പിന്തുണ നല്‍കുമെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ . സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് അരവിന്ദ് കെജ്‌രിവാള്‍ നാളെ നിരാഹാരസമരം നടത്തും. ഐടിഒയിലെ പാര്‍ട്ടി ആസ്ഥാനത്താണ് നിരാഹാരമിരിക്കുക. കര്‍ഷകരെ പിന്തുണച്ച് ആംആദ്മി പാര്‍ട്ടി എംഎല്‍എമാര്‍, കൗണ്‍സിലര്‍മാര്‍, പ്രവര്‍ത്തകര്‍ എന്നിവരും നിരാഹാര സമരം നടത്തും.
കേന്ദ്ര സര്‍ക്കാര്‍ കര്‍ഷകരുടെ ആവശ്യങ്ങള്‍ അംഗീകരിക്കണമെന്ന് അരവിന്ദ് കെജ്‌രിവാള്‍ ആവശ്യപ്പെട്ടു. കര്‍ഷകരുടെ സമരത്തിന് ഐഖ്യദാര്‍ഢ്യം പ്രഖ്യാപിച്ച് എല്ലാവരും ഒരു ദിവസം നിരാഹാരമിരിക്കണെന്നും മുഖ്യമന്ത്രി അഭ്യര്‍ത്ഥിച്ചു.
https://twitter.com/ANI/status/1338078905039638534
കര്‍ഷകരുടെ എല്ലാ ആവശ്യങ്ങളും കേന്ദ്രസര്‍ക്കാര്‍ ഉടനടി അംഗീകരിക്കണമെന്നും മിനിമം താങ്ങുവില ഉറപ്പുനല്‍കാന്‍ നിയമം കൊണ്ടുവരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കാര്‍ഷിക നിയമങ്ങളില്‍ പ്രതിഷേധിച്ച് കഴിഞ്ഞ 18 ദിവസമായി ഡല്‍ഹി അതിര്‍ത്തികളില്‍ കര്‍ഷക പ്രക്ഷോഭം തുടരുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."