HOME
DETAILS

വാര്‍ഷിക പദ്ധതി: അംഗീകാരം നേടിയത് 32 തദ്ദേശ സ്ഥാപനങ്ങള്‍ മാത്രം

  
backup
May 26 2017 | 02:05 AM

%e0%b4%b5%e0%b4%be%e0%b4%b0%e0%b5%8d%e2%80%8d%e0%b4%b7%e0%b4%bf%e0%b4%95-%e0%b4%aa%e0%b4%a6%e0%b5%8d%e0%b4%a7%e0%b4%a4%e0%b4%bf-%e0%b4%85%e0%b4%82%e0%b4%97%e0%b5%80%e0%b4%95%e0%b4%be%e0%b4%b0

മലപ്പുറം: വാര്‍ഷിക പദ്ധതികള്‍ക്ക് അംഗീകാരം നേടേണ്ട സമയം അവസാനിക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കേ സംസ്ഥാനത്ത് അംഗീകാരം വാങ്ങിയത് 32 തദ്ദേശ സ്ഥാപനങ്ങള്‍. 13-ാം പഞ്ചവത്സര പദ്ധതിയുടെ ഭാഗമായുള്ള 2017-18 വാര്‍ഷിക പദ്ധതിക്ക് അംഗീകാരം വാങ്ങിയെടുക്കേണ്ട അവസാന തിയതി മെയ് 31 ആണ്.
സംസ്ഥാനത്തുള്ള 1,200 തദ്ദേശ സ്ഥാപനങ്ങളില്‍ 1,169 എണ്ണവും ജില്ലാ ആസൂത്രണ സമിതിയുടെ അംഗീകാരം വാങ്ങിയിട്ടില്ല. ബുധനാഴ്ചവരെയുള്ള കണക്കുപ്രകാരം തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, തൃശൂര്‍, കോഴിക്കോട്, വയനാട്, കണ്ണൂര്‍ ജില്ലകളിലെ ഒരു പദ്ധതിക്കുപോലും അംഗീകാരം ലഭിച്ചിട്ടില്ല.
പദ്ധതി തയാറാക്കുന്നതിന്റെ പ്രാരംഭപ്രവര്‍ത്തനങ്ങള്‍പോലും നടത്താത്ത 249 തദ്ദേശ സ്ഥാപനങ്ങളാണുള്ളത്. 951 തദ്ദേശ സ്ഥാപനങ്ങള്‍ 43,628 പദ്ധതികളുടെ ഡാറ്റാ എന്‍ട്രി ജോലികള്‍ പൂര്‍ത്തിയാക്കി.
ജില്ലാ ആസൂത്രണ സമിതിയുടെ അംഗീകാരത്തിനായി 82 തദ്ദേശ സ്ഥാപനങ്ങളുടെ 6,726 പദ്ധതികള്‍ മാത്രമാണ് സമര്‍പ്പിച്ചിട്ടുള്ളത്. ഇതില്‍ 2,374 പദ്ധതികള്‍ക്ക് ജില്ലാ ആസൂത്രണ സമിതി അംഗീകാരം നല്‍കി. വാര്‍ഷിക പദ്ധതിക്ക് അംഗീകാരം നേടുന്നതില്‍ പാലക്കാട് ജില്ലയാണ് മുന്നില്‍. ഇവിടെ 86 തദ്ദേശ സ്ഥാപനങ്ങള്‍ 6,810 പദ്ധതികളുടെ ഡാറ്റാ എന്‍ട്രി പൂര്‍ത്തിയാക്കി. ജില്ലയിലെ 13 തദ്ദേശ സ്ഥാപനങ്ങളുടെ 1,473 വാര്‍ഷിക പദ്ധതികള്‍ക്ക് ഡി.പി.സി അംഗീകാരം ലഭിക്കുകയും ചെയ്തു.
പ്രൊജക്ട് എന്‍ട്രിയുമായി ബന്ധപ്പെട്ട് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്കുള്ള സംശയം ദൂരീകരിക്കുന്നതിനും പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനുമായി മെയ് 31ന് രാത്രി 10 വരെ പ്രത്യേക ഹെല്‍പ് ഡെസ്‌കുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഡാറ്റാ എന്‍ട്രിക്കും മറ്റുമായി ദിവസ വേതനാടിസ്ഥാനത്തില്‍ താല്‍ക്കാലിക ജീവനക്കാരെ നിയമിക്കുന്നതിന് തദ്ദേശ സ്വയംഭരണ വകുപ്പ് അനുമതി നല്‍കിയിട്ടുമുണ്ട്. ആവശ്യമെങ്കില്‍ രണ്ടാം ഷിഫ്റ്റ് കൂടി ഏര്‍പ്പെടുത്തി എല്ലാ പദ്ധതികള്‍ക്കും ഡി.പി.സി അംഗീകാരം നേടിയെടുക്കണമെന്നാണ് നിര്‍ദേശം.
വാര്‍ഷിക പദ്ധതി തയാറാക്കുന്നതിലെ അവ്യക്തതകള്‍ കാരണം കഴിഞ്ഞ വര്‍ഷം പദ്ധതി തയാറാക്കുന്നതിനുള്ള കാലാവധി അഞ്ചുതവണ ദീര്‍ഘിപ്പിച്ചിരുന്നു. ഇതിനേത്തുടര്‍ന്ന് 2016 ഒക്ടോബറോടെയാണ് നടപടിക്രമങ്ങള്‍ അവസാനിച്ചത്. ഇത്തവണയും തിയതി നീട്ടേണ്ടിവരുമെന്ന ആലോചനയിലാണ് തദ്ദേശ സ്വയംഭരണ വകുപ്പ്. പദ്ധതി സമര്‍പ്പണത്തിനുള്ള തിയതി അവസാനിക്കാറായതിനാല്‍ ഇനിയുള്ള എല്ലാ ദിവസങ്ങളിലും ഡി.പി.സി യോഗം ചേരും.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

എ.ഡി.ജി.പി- ആര്‍.എസ്.എസ് കൂടിക്കാഴ്ച, ആഞ്ഞടിച്ച് പ്രതിപക്ഷം; മറുപടിയില്ലാതെ സര്‍ക്കാര്‍

Kerala
  •  2 months ago
No Image

സഊദി അറേബ്യ: പ്രവാസി തൊഴിലാളികൾക്കുള്ള ഇൻഷുറൻസ് പദ്ധതി പ്രാബല്യത്തിൽ വന്നു

Saudi-arabia
  •  2 months ago
No Image

മഞ്ഞ, പിങ്ക് റേഷന്‍ കാര്‍ഡ് അംഗങ്ങളുടെ റേഷന്‍ മസ്റ്ററിങ് സമയ പരിധി ഒരു മാസം നീട്ടി

Kerala
  •  2 months ago
No Image

ഖത്തറിൽ വാരാന്ത്യം വരെ മഴയ്ക്ക് സാധ്യത

qatar
  •  2 months ago
No Image

ദുബൈ; ഇ സ്കൂട്ടർ ഉപഭോക്താക്കൾക്ക് ബോധവൽക്കരണം

uae
  •  2 months ago
No Image

പുത്തൻ പ്രഢിയോടെ ഗ്ലോബൽ വില്ലേജ് 16ന് ആരംഭിക്കും

uae
  •  2 months ago
No Image

സഊദിയിൽ വൈദ്യുതി തടസ്സം; ഇലക്ട്രിസിറ്റി കമ്പനി 95 ലക്ഷം റിയാൽ നഷ്ടപരിഹാരം നൽകി

Saudi-arabia
  •  2 months ago
No Image

കറന്റ് അഫയേഴ്സ്-08-10-2024

PSC/UPSC
  •  2 months ago
No Image

മുഖ്യമന്ത്രിക്ക് മുന്നറിയിപ്പുമായി ഗവർണറുടെ കത്ത്; എന്തോ ഒളിക്കുന്നുവെന്ന വിമർശനവും കത്തിൽ

Kerala
  •  2 months ago
No Image

43-ാമത് ഷാർജ രാജ്യാന്തര പുസ്‌തക മേള; നവംബർ 6 മുതൽ 17 വരെ

uae
  •  2 months ago