വോട്ടിങ് യന്ത്രത്തില്‍ ബട്ടണ്‍ അമര്‍ത്താന്‍ പേന ഉപയോഗിക്കരുതെന്ന് കര്‍ശന നിര്‍ദേശം
തിരുവനന്തപുരം: വോട്ടിങ് യന്ത്രത്തിലെ ബട്ടണ്‍ അമര്‍ത്തുന്നതിന് പേനയോ മറ്റ് വസ്തുക്കളോ ഉപയോഗിക്കരുതെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷണര്‍ അറിയിച്ചു. ഇത്തരത്തില്‍ വോട്ട് രേഖപ്പെടുത്തുന്നില്ലെന്ന് ഉദ്യോഗസ്ഥര്‍ ഉറപ്പാക്കണം. കൊവിഡ് ഭീതിയെ തുടര്‍ന്ന് ഈ രീതിയില്‍ വോട്ട് ചെയ്യുന്നത് കമ്മിഷന്റെ ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് നിര്‍ദേശം.
തദ്ദേശ തെരഞ്ഞടുപ്പിന്റെ അവസാന ഘട്ടമാണ് നാളെ. നാല് വടക്കന്‍ ജില്ലകളിലാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലെ 354 തദ്ദേശ സ്ഥാപനങ്ങളിലെ 6,867 വാര്‍ഡുകളിലേക്കാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. 42,87,597 പുരുഷന്മാരും 46,87,310 സ്ത്രീകളും 86 ട്രാന്‍സ്ജെന്റേഴ്സും അടക്കം 89,74,993 വോട്ടര്‍മാരാണ് അവസാനഘട്ടത്തിലുള്ളത്. ഇതില്‍ 71,906 കന്നി വോട്ടര്‍മാരും 1,747 പ്രവാസി ഭാരതീയരായ വോട്ടര്‍മാരും ഉള്‍പ്പെടും. 10,842 പോളിങ് ബൂത്തുകളാണ് സജ്ജീകരിച്ചിരിക്കുന്നത്. കൊവിഡ് സാഹചര്യം കണക്കിലെടുത്ത് കനത്ത സുരക്ഷയാണ് പോളിങ് ബൂത്തുകളില്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."