HOME
DETAILS

കൃഷിയെ ഹൃദയത്തിലേറ്റിയ പ്രതിഭ

  
backup
December 13 2020 | 18:12 PM

%e0%b4%95%e0%b5%83%e0%b4%b7%e0%b4%bf%e0%b4%af%e0%b5%86-%e0%b4%b9%e0%b5%83%e0%b4%a6%e0%b4%af%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%b2%e0%b5%87%e0%b4%b1%e0%b5%8d%e0%b4%b1%e0%b4%bf%e0%b4%af-%e0%b4%aa

 


സ്വന്തം ലേഖകന്‍
തിരുവനന്തപുരം: കൃഷിയെ ഹൃദയത്തിലേറ്റിയ പ്രതിഭയായിരുന്നു ഇന്നലെ അന്തരിച്ച ആര്‍. ഹേലി. കേരളത്തിന്റെ കാര്‍ഷികമേഖലയില്‍ പടര്‍ന്നുകൊണ്ടിരിക്കുന്ന നവോന്മേഷത്തിന്റെ അവകാശികളില്‍ ഏറ്റവും മുന്‍നിരക്കാരനാണ് ഡോ.ആര്‍.ഹേലിയെന്ന ധനമന്ത്രി തോമസ് ഐസക്കിന്റെ വിശേഷണം നൂറു ശതമാനം ശരിയാണെന്ന് സംസ്ഥാനത്തിന്റെ കാര്‍ഷിക മുന്നേറ്റത്തിന്റെ ചരിത്രം അറിയുന്നവര്‍ പറയും.
വ്യത്യസ്തവും പുതുമയാര്‍ന്നതുമായ പരിപാടികളിലൂടെയും സവിശേഷ ഇടപെടലുകളിലൂടെയും കേരളത്തിലെ കാര്‍ഷികമേഖലയെ ഉണര്‍വിന്റെ ഘട്ടത്തിലേക്ക് നയിച്ചതിനുപിന്നില്‍ പ്രധാനപ്പെട്ടൊരു സാന്നിധ്യമായി അദ്ദേഹമുണ്ടായിരുന്നു. ആകാശവാണിയിലെ വയലും വീടും, ദൂരദര്‍ശനിലെ നാട്ടിന്‍പുറം തുടങ്ങിയ പരിപാടികളിലൂടെയും കേരള കര്‍ഷകന്‍ മാസികയിലൂടെയും കാര്‍ഷിക മേഖലയിലെ ഓരോ ചലനവും അദ്ദേഹം ജനങ്ങളിലെത്തിച്ചു. സംസ്ഥാനത്ത് ഫാം ഇന്‍ഫര്‍മേഷന്‍ ബ്യൂറോ തുടങ്ങിയതും ഇദ്ദേഹത്തിന്റെ കീഴിലാണ്.
1934ല്‍ തിരുവനന്തപുരം ജില്ലയിലെ ആറ്റിങ്ങലിലായിരുന്നു ജനനം. കാര്‍ഷിക കോളജിലെ ബിരുദ പഠനത്തിനുശേഷം 1955ല്‍ റബര്‍ ബോര്‍ഡില്‍ കൃഷി ഉദ്യോഗസ്ഥനായാണ് ഔദ്യോഗിക ജീവിതമാരംഭിച്ചത്. 1968 വരെ കൃഷി, മൃഗസംരക്ഷണം എന്നീ വകുപ്പുകളില്‍ പ്രത്യേക ഇന്‍ഫര്‍മേഷന്‍ സര്‍വിസുകളാണ് നിലവിലുണ്ടായിരുന്നത്. ഇവ സംയോജിപ്പിച്ചുകൊണ്ട് ഫാം ഇന്‍ഫര്‍മേഷന്‍ ബ്യൂറോ ആരംഭിക്കുന്നത് 1969 ജനുവരി ഒന്നിനാണ്. അന്നത്തെ കൃഷി മന്ത്രിയായിരുന്ന എം.എന്‍ ഗോവിന്ദന്‍ നായരുടെ ആശയം പ്രാവര്‍ത്തികമാക്കാനുള്ള ചുമതല ആര്‍.ഹേലിക്കായിരുന്നു.
1969 ജനുവരി ഒന്നു മുതല്‍ 1983 ജനുവരി 20 വരെ അദ്ദേഹം ഫാം ഇന്‍ഫര്‍മേഷന്‍ ബ്യൂറോയുടെ പ്രിന്‍സിപ്പല്‍ ഇന്‍ഫര്‍മേഷന്‍ ഓഫിസറായി പ്രവര്‍ത്തിച്ചു.
നെല്‍കൃഷിയിലെ ഗ്രൂപ്പ് ഫാമിങ്, മലയാള ദിനപത്രങ്ങളില്‍ കാര്‍ഷിക പംക്തികളുടെ ആരംഭം, ആകാശവാണിയിലെ കാര്‍ഷിക വാര്‍ത്ത, കേരളകര്‍ഷകന്‍ മാസികയുടെ നവീകരണം തുടങ്ങി ഒട്ടനവധി ആശയങ്ങളുടെ ശില്‍പിയും അദ്ദേഹമായിരുന്നു. 1989ല്‍ കൃഷി ഡയരക്ടറായി വിരമിച്ച ശേഷവും മൂന്ന് പതിറ്റാണ്ട് കാര്‍ഷിക മേഖലയുടെ സ്പന്ദനം തൊട്ടറിഞ്ഞ് അദ്ദേഹം നടന്നു.
മികച്ച ഫാം ജേണലിസത്തിനുള്ള ആദ്യത്തെ കര്‍ഷകഭാരതി അവാര്‍ഡ്, പ്രസ് അക്കാദമി അവാര്‍ഡ് എന്നിവ അദ്ദേഹം കരസ്ഥമാക്കിയിട്ടുണ്ട്. കേന്ദ്ര സര്‍ക്കാരിന്റെ നിരവധി കമ്മിറ്റികളിലും ജൂറികളിലും അംഗമായിരുന്നു.
കാര്‍ഷികമേഖലയ്ക്ക് നല്‍കിയ സമഗ്ര സംഭാവനകളുടെ അടിസ്ഥാനത്തില്‍ 2019ല്‍ ഫാം ഇന്‍ഫര്‍മേഷന്‍ ബ്യൂറോയുടെ സുവര്‍ണ ജൂബിലി ആഘോഷവേളയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അദ്ദേഹത്തെ ആദരിച്ചിരുന്നു. ഇന്നലെ വൈകിട്ട് ആറ്റിങ്ങലിലെ കുടുംബവീട്ടില്‍ മൃതദേഹം എത്തിച്ചപ്പോള്‍ മന്ത്രിമാരായ അഡ്വ. കെ. രാജു, കടകംപള്ളി സുരേന്ദ്രന്‍, ഡെപ്യൂട്ടി സ്പീക്കര്‍ വി. ശശി, അഡ്വ. ബി സത്യന്‍ എം.എല്‍.എ തുടങ്ങിയവര്‍ അന്തിമോപചാരം അര്‍പ്പിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പ്രായപൂര്‍ത്തിയാകാത്ത കുട്ടി സ്‌കൂട്ടര്‍ ഓടിച്ച സംഭവത്തില്‍ അമ്മയ്‌ക്കെതിരെ കേസെടുത്തു

Kerala
  •  7 hours ago
No Image

മുനമ്പത്തേത് ക്രിസ്ത്യന്‍- മുസ്‌ലിം പ്രശ്‌നമല്ലെന്ന് കാത്തലിക് ബിഷപ് കോണ്‍ഫറന്‍സ് 

Kerala
  •  8 hours ago
No Image

ഐഎഫ്എഫ്‌കെ ഉദ്ഘാടനത്തിനെത്തിയ മുഖ്യമന്ത്രിക്ക് നേരെ കൂവല്‍; യുവാവ് പിടിയില്‍

Kerala
  •  9 hours ago
No Image

തട്ടിക്കൊണ്ടുപോകൽ കേസിലെ പ്രതിയെ എംഡിഎംഎയുമായി പട്ടാമ്പി പൊലിസ് പിടികൂടി 

Kerala
  •  9 hours ago
No Image

ഫ്രാങ്കോയിസ് ബെയ്റൂവ് പുതിയ ഫ്രഞ്ച് പ്രധാനമന്ത്രി

International
  •  10 hours ago
No Image

പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു; യൂത്ത് കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍

Kerala
  •  10 hours ago
No Image

എസ്എഫ്ഐ ആധിപത്യം അവസാനിച്ചു; 30 വർഷത്തിന് ശേഷം കുസാറ്റ് യൂണിയൻ തിരിച്ചുപിടിച്ച് കെഎസ്‌യു

Kerala
  •  10 hours ago
No Image

ദുരന്ത മുഖത്തെ സേവനങ്ങള്‍ക്ക് കണക്ക് നിരത്തി കേന്ദ്രം; 132.62 കോടി ഉടന്‍ തിരിച്ചടയ്ക്കാന്‍ നിര്‍ദേശം

Kerala
  •  10 hours ago
No Image

പനയംപാടം അപകടം; ലോറി ഡ്രൈവർമാരെ രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്തു

Kerala
  •  10 hours ago
No Image

ഒമാന്റെ ആകാശത്ത് ഇന്നും നാളെയും ഉൽക്കാവർഷം കാണാം

oman
  •  11 hours ago