അഭയ കേസില്‍ ഫാദര്‍ തോമസ് കോട്ടൂരും സിസ്റ്റര്‍ സെഫിയും വിചാരണ നേരിടണമെന്ന് സുപ്രിം കോടതി
ന്യൂഡല്‍ഹി: അഭയ കേസ് പ്രതികളായ ഫാദര്‍ തോമസ് കോട്ടൂരും സിസ്റ്റര്‍ സെഫിയും വിചാരണ നേരിടണമെന്ന് സുപ്രിം കോടതി. ഇരുവരും നല്കിയ വിടുതല്‍ ഹരജി കോടതി തള്ളിക്കൊണ്ടാണ് ജസ്റ്റിസ് അബ്ദുല്‍ നസീര്‍ അധ്യക്ഷനായ ബഞ്ചിന്റെ നടപടി. ഫാദര്‍ തോമസ് കോട്ടൂര്‍ കേസിലെ ഒന്നാം പ്രതിയും സിസ്റ്റര്‍ സെഫി മൂന്നാം പ്രതിയുമാണ്. ഇരുവരും വിചാരണ നേരിടണമെന്ന് വിചാരണ കോടതിയും ഹൈക്കോടതിയും നേരത്തെ ഉത്തരവിട്ടിരുന്നു.
എന്നാല്‍ തെളിവില്ലാത്തതിനാല്‍ കേസില്‍ നിന്ന് വിട്ടയക്കണം എന്നാവശ്യപ്പെട്ടാണ് ഇരുവരും സുപ്രിംകോടതിയില്‍ അപ്പീല്‍ നല്‍കിയത്. കേസിലെ രണ്ടാം പ്രതി ഫാദര്‍ ജോസ് പുതൃക്കയിലിനെ വിചാരണ കൂടാതെ പ്രതിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കിയത് നേരത്തെ ഹൈക്കോടതി ശരിവച്ചിരുന്നു. കേസില്‍ തെളിവു നശിപ്പിച്ചുവെന്നും ഗൂഢാലോചന നടത്തിയെന്നും ആരോപണം നേരിട്ട അന്വേഷണ ഉദ്യോഗസ്ഥന് ക്രൈംബ്രാഞ്ച് എസ.്പി കെ.ടി മൈക്കിളിനെയും വിട്ടയച്ചു. മറ്റു പ്രതികളെ ഒഴിവാക്കിയ കാര്യം ഫാദര്‍ തോമസ് കോട്ടൂരും സിസ്റ്റര്‍ സെഫിയും വിടുതല്‍ ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയെങ്കിലും അംഗീകരിക്കപ്പെട്ടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."