പാകിസ്താന്‍ മരണക്കെണിയെന്ന് ഉസ്മ
ന്യൂഡല്‍ഹി: പാകിസ്താനിലേക്ക് പോകാന്‍ എളുപ്പമാണ്. എന്നാല്‍ ആ രാജ്യത്തുനിന്ന് തിരികെയെത്തുകയെന്നത് ഒരിക്കലും നടക്കാത്ത കാര്യമാണ്. തോക്കിന്‍മുനയില്‍ വിവാഹിതയാകേണ്ടിവന്ന ഉസ്മ ഡല്‍ഹിയില്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
പാകിസ്താന്‍ ഒരു മരണക്കുടുക്കാണ്. വീട്ടുകാര്‍ തീരുമാനിച്ച് വിവാഹം കഴിച്ച് അയക്കുന്നവര്‍ക്കുപോലും അവിടെ നല്ല ജീവിതം ലഭിക്കില്ല. തന്റെ അതേ അവസ്ഥയിലുള്ള നിരവധി പെണ്‍കുട്ടികള്‍ ഇപ്പോഴും പാകിസ്താനിലുണ്ട്. അവിടെ കുറച്ച് ദിവസങ്ങള്‍കൂടി തുടര്‍ന്നിരുന്നുവെങ്കില്‍ ചിലപ്പോള്‍ താന്‍ കൊല്ലപ്പെടുമായിരുന്നു. ഇന്ത്യയുടെ മകളാണെന്നതില്‍ ഞാന്‍ അഭിമാനിക്കുന്നു.ഒട്ടേറെ രാജ്യങ്ങള്‍ കണ്ടിട്ടുണ്ട്. ഇന്ത്യയെ പോലെയല്ല മറ്റൊന്നും-ഉസ്മ പറഞ്ഞു.
ഇന്ത്യയില്‍ തിരിച്ചെത്താനും ബന്ധുക്കളുമായി വീണ്ടും കണ്ടുമുട്ടാനും സാഹചര്യമൊരുക്കിയ വിദേശ കാര്യമന്ത്രിക്ക് അവര്‍ നന്ദിപറഞ്ഞു. താന്‍ ഒരിക്കലും തിരിച്ചെത്തുമെന്ന് വിചാരിച്ചതല്ല. താനൊരു അനാഥയാണെന്നായിരുന്നു ഞാന്‍ കരുതിയിരുന്നത്. എന്നാല്‍ ഇന്ത്യക്കാരിയെന്ന നിലയില്‍ അഭിമാനിക്കണമെന്നാണ് സുഷമാ സ്വരാജ് എന്നോട് പറഞ്ഞത്. എല്ലാ ദിവസവും അവര്‍ എന്നെ ഫോണില്‍ വിളിക്കുമായിരുന്നുവെന്ന് വാര്‍ത്താ സമ്മേളനത്തില്‍ വിദേശകാര്യ മന്ത്രിയുടെ മുന്നില്‍ ഉസ്മ പറഞ്ഞു.
ഇന്ത്യയുടെ പേരില്‍ നീ എന്നും അഭിമാനിക്കപ്പെടുമെന്ന് പറഞ്ഞ വിദേശകാര്യമന്ത്രിയെ ഒരിക്കലും മറക്കാനാകില്ല. തനിക്കുവേണ്ടി സുഷമ സ്വരാജും രാജ്യവും ചെയ്ത മഹത്തായ കാര്യത്തെ എന്നും ഓര്‍മിക്കുമെന്നും അവര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."