HOME
DETAILS

വിഴിഞ്ഞം പദ്ധതിയുമായി മുന്നോട്ട് പോകുമെന്ന് മന്ത്രി കടന്നപ്പള്ളി

  
backup
May 26 2017 | 05:05 AM

%e0%b4%b5%e0%b4%bf%e0%b4%b4%e0%b4%bf%e0%b4%9e%e0%b5%8d%e0%b4%9e%e0%b4%82-%e0%b4%aa%e0%b4%a6%e0%b5%8d%e0%b4%a7%e0%b4%a4%e0%b4%bf%e0%b4%af%e0%b5%81%e0%b4%ae%e0%b4%be%e0%b4%af%e0%b4%bf-%e0%b4%ae%e0%b5%81

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ പദ്ധതി ഉപേക്ഷിക്കാനാവില്ലെന്ന് തുറമുഖവകുപ്പ് മന്ത്രി കടന്നപ്പളളി രാമചന്ദ്രന്‍. പദ്ധതിയുമായി മുന്നോട്ട് പോകും. സിഎജി റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിച്ച കാര്യങ്ങള്‍ നിയമപരമായി പരിശോധിക്കും.

തുടര്‍നടപടികള്‍ മുഖ്യമന്ത്രിയുമായി ആലോചിച്ച ശേഷം തീരുമാനിക്കും. ജൂണ്‍ ഒന്നിന് ബര്‍ത്ത് പൈലിങ്ങ് ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കുമെന്നും അദ്ദേഹം പറഞ്ഞു.

വിഴിഞ്ഞം കരാറിനെക്കുറിച്ചുളള സി.എ.ജി റിപ്പോര്‍ട്ട് അതീവഗൗരവമുളളതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നേരത്തെ പറഞ്ഞിരുന്നു. ഇക്കാര്യം പരിശോധിക്കാന്‍ സംവിധാനം ഏര്‍പ്പെടുത്തുമെന്നും അദ്ദേഹം നിയമസഭയില്‍ വ്യക്തമാക്കിയിരുന്നു.

വിഴിഞ്ഞം കരാര്‍ സംസ്ഥാന താല്‍പര്യങ്ങള്‍ക്ക് വിരുദ്ധമാണെന്ന് സി.എ.ജി (കംപ്‌ട്രോളര്‍ ആന്റ് ഓഡിറ്റര്‍ ജനറല്‍) റിപ്പോര്‍ട്ട് നല്‍കിയിരുന്നു. നിര്‍മാണ കാലാവധി 10 വര്‍ഷം കൂട്ടി നല്‍കിയത് നിയമ വിരുദ്ധമാണെന്നും ഇതിലൂടെ 29,217 കോടി രൂപയുടെ അധികവരുമാനം അദാനിക്ക് കിട്ടുമെന്നും സി.എ.ജി റിപ്പോര്‍ട്ടില്‍ പറയുന്നു.

അദാനി പോര്‍ട്ടുമായുണ്ടാക്കിയ കരാറിലൂടെ സംസ്ഥാന താല്‍പര്യങ്ങളെല്ലാം ലംഘിക്കപ്പെട്ടു. 20 വര്‍ഷം കൂടി വേണമെങ്കില്‍ അധികം നല്‍കാവുന്ന വ്യവസ്ഥയും ചട്ടവിരുദ്ധമാണ്. ഇങ്ങനെ ചെയ്താല്‍ 61,095 കോടി രൂപ അധികവരുമാനം അദാനിക്കു കിട്ടുമെന്നും റിപ്പോര്‍ട്ടിലുണ്ട്.

7525 കോടി മുടക്കി നിര്‍മിക്കുന്ന വിഴിഞ്ഞം തുറമുഖത്തിന്റെ 67 ശതമാനവും സംസ്ഥാന സര്‍ക്കാരാണ് വഹിക്കുന്നത്. കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാരാണ് കരാറുണ്ടാക്കിയത്. പൊതു,സ്വകാര്യ പങ്കാളിത്തത്തോടെയാണ് നിര്‍മാണം. 30 വര്‍ഷമാണ് കണ്‍സഷന്‍ കാലാവധി. കണ്‍സഷന്‍ കാലാവധി 20 വര്‍ഷം കൂടി നീട്ടാനും കരാറില്‍ വ്യവസ്ഥയുണ്ട്.

ഓഹരി ഘടനയില്‍ മാറ്റം വരുത്തിയതിനാല്‍ 283 കോടി രൂപയാണ് സര്‍ക്കാറിന് നഷ്ടമുണ്ടാകുക. ആസ്തികള്‍ പണയം വെക്കാനുള്ള അനുമതി നല്‍കിയിരിക്കുന്നത് അദാനിയെ സഹായിക്കാനാണെന്നും റിപ്പോര്‍ട്ടിലുണ്ട്. മത്സ്യബന്ധന തുറമുഖത്ത് നിന്ന് യൂസര്‍ ഫീസ് പിരിക്കാനുള്ള അനുമതി തെറ്റാണെന്നും സി.എ.ജി വ്യക്തമാക്കിയിട്ടുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സഊദി അറേബ്യ; എയർപോർട്ടുകളിൽ നിന്ന് 932 കള്ള ടാക്‌സിഡ്രൈവർമാരെ പിടികൂടി

Saudi-arabia
  •  2 months ago
No Image

ഓസീസിനെ അട്ടിമറിച്ച് ദക്ഷിണാഫ്രിക്ക ഫൈനലിൽ; 15 വർഷത്തിന് ശേഷം ഓസീസില്ലാത്ത ടി20 ലോകകപ്പ് ഫൈനൽ

Cricket
  •  2 months ago
No Image

സൽമാൻ ഖാനെ കൊലപ്പെടുത്താൻ പദ്ധതി, സുരക്ഷ വീണ്ടും വർധിപ്പിച്ചു

National
  •  2 months ago
No Image

സഊദി ട്രാഫിക് പിഴകളിലെ ഇളവ് കാലാവധി നീട്ടി

Saudi-arabia
  •  2 months ago
No Image

യുഎഇ തൊഴിലവസരങ്ങൾ: 2030-ഓടെ ഭക്ഷ്യമേഖലയിൽ 20,000 ഒഴിവുകൾ തുറക്കുമെന്ന് മന്ത്രി

uae
  •  2 months ago
No Image

ഡിജിറ്റൽ നവീകരണ ലക്ഷ്യങ്ങൾക്ക് പിന്തുണ; ദുബൈയിൽ അന്താരാഷ്ട്ര എ.ഐ സമ്മേളനം 2025 ഏപ്രിൽ 15 മുതൽ

uae
  •  2 months ago
No Image

'ഈ രാഷ്ട്രീയം എന്നെ വേദനിപ്പിക്കുന്നു'; നവീന്‍ ബാബുവിന്റെ മരണത്തില്‍ ഫെയ്‌സ്ബുക്ക് കുറിപ്പുമായി രമേശ് ചെന്നിത്തല

Kerala
  •  2 months ago
No Image

കറന്റ് അഫയേഴ്സ്-17-10-2024

PSC/UPSC
  •  2 months ago
No Image

ഗ്ലോബൽ വില്ലേജ് സീസൺ 29ന് വർണാഭ തുടക്കം

uae
  •  2 months ago
No Image

കുട്ടികളുടെ മുന്നിലുള്ള ലൈംഗികബന്ധവും നഗ്‌നതാപ്രദര്‍ശനവും കുറ്റകരം; പോക്‌സോ ചുമത്താമെന്ന് ഹൈക്കോടതി

Kerala
  •  2 months ago