HOME
DETAILS

പീഡന കേസില്‍ കുറ്റാരോപിതാനായ വ്യക്തിയെ അര്‍ബന്‍ ബാങ്ക് ഡയറക്ടറാക്കാന്‍ നീക്കം; ആലംകോട് പഞ്ചായത്ത് കോണ്‍ഗ്രസ്സ് കമ്മറ്റിയില്‍ പൊട്ടിത്തെറി

  
backup
May 26 2017 | 08:05 AM

%e0%b4%aa%e0%b5%80%e0%b4%a1%e0%b4%a8-%e0%b4%95%e0%b5%87%e0%b4%b8%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%95%e0%b5%81%e0%b4%b1%e0%b5%8d%e0%b4%b1%e0%b4%be%e0%b4%b0%e0%b5%8b%e0%b4%aa%e0%b4%bf%e0%b4%a4

ചങ്ങരംകുളം : സ്ത്രീ പീഡന കേസില്‍ കുറ്റാരോപിതാനാകുകയും കോണ്‍ഗ്രസ്സിന്റെ ഔദ്യോഗികപരിപാടികളില്‍ പോലും വിലക്കുള്ള വ്യക്തിയെ പൊന്നാനി അര്‍ബന്‍ ബാങ്ക് ഡയറക്ടറാക്കാനുള്ള നീക്കത്തിനെതിരെ ഒരു വിഭാഗം കോണ്‍ഗ്രസ്സ് പ്രവര്‍ത്തകര്‍ രംഗത്ത്.

മുന്‍ ആലംകോട് പഞ്ചായത്ത് പ്രസിഡന്റു കൂടിയായിരുന്ന ഇയാള്‍ ഹരിജന്‍ വിഭാഗത്തില്‍പ്പെട്ട വീട്ടിലെ വേലക്കാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ കുറ്റാരോപിതനായിരിക്കെയാണ് അര്‍ബന്‍ ബാങ്ക് ഡയറക്ടറാക്കാന്‍ നീക്കം നടക്കുന്നത്.

ചില ഗ്രൂപ്പ് നേതാക്കള്‍ പാര്‍ട്ടി പ്രവര്‍ത്തകരുടെ വികാരം മാനിക്കാതേയും ആലംകോട് പഞ്ചായത്ത് കോണ്‍ഗ്രസ്സ് കമ്മറ്റിയോട് ചര്‍ച്ച ചെയ്യാതേയുമാണ് ഇത്തരത്തിലുള്ള നീക്കം നടത്തിയത്.

പാര്‍ട്ടിക്ക് ഇത്രയും അധികം നാണക്കേടുണ്ടാക്കിയ സംഭവത്തില്‍ പ്രതിയായി ആരോപിക്കുന്ന വ്യക്തിയെ ഗ്രൂപ്പ് രാഷ്ട്രീയത്തിന്റെ പേരില്‍ ബാങ്ക് ഡയറക്ടര്‍ അക്കാനുള്ള നീക്കം ഉപേക്ഷിക്കണമെന്നും അല്ലാത്ത പക്ഷം പാര്‍ട്ടിയില്‍ നിന്നും പാര്‍ട്ടിയുടെ ഔദ്യോഗിക കമ്മറ്റികളില്‍ നിന്നും വിട്ടു നില്‍ക്കാനും ഒരു വിഭാഗം കോണ്‍ഗ്രസ്സ് പ്രവര്‍ത്തകര്‍ തീരുമാനിച്ചു.

പ്രതിക്കെതിരെ അറസ്റ്റ് വാറന്റ് ഉണ്ടായിരിക്കെ പ്രതി ഒളിവില്‍ പോയതാണെന്നും ശേഷം ഹൈക്കോടതി വഴി ജാമ്യം കിട്ടിയതിനെ തുടര്‍ന്ന് വീണ്ടും പാര്‍ട്ടി പ്രവര്‍ത്തനങ്ങളില്‍ സജീവമാകാനും ബാങ്ക് ഡയറക്ടറാകാനുമുള്ള ശ്രമം ഉപേക്ഷിച്ചില്ലെങ്കില്‍ ബാങ്ക് ഉപരോധം അടക്കം ശക്തമായ പ്രതിഷേധത്തിനൊരുങ്ങുമെന്നും വിഷയവുമായി ബന്ധപ്പെട്ട് ഡി.സി.സി പ്രസിഡന്റിനേയും കെ.പി.സി.സി പ്രസിഡന്റിനേയും സമീപിക്കുമെന്നും ചങ്ങരംകുളം പ്രസ്സ് റിപ്പോര്‍ട്ടേഴ്‌സ് ക്ലബ്ബില്‍ വിളിച്ചു ചേര്‍ത്ത വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

ഷംസുദ്ധീന്‍ മാന്തടം , ദളിത് കോണ്‍ഗ്രസ്സ് വാര്‍ഡ് പ്രസിഡന്റ് എ.പി ചന്ദ്രന്‍ , ആലംകോട് പഞ്ചായത്ത് കര്‍ഷക കോണ്‍ഗ്രസ്സ് ജന.സെക്രട്ടറി എന്‍.വി സുബൈര്‍ , കെ. ബിജു മാന്തടം , ദളിത് കോണ്‍ഗ്രസ്സ് വാര്‍ഡ് ജന.സെക്രട്ടറി കെ.പി അജീഷ് , ദളിത് കോണ്‍ഗ്രസ്സ് വാര്‍ഡ് സെക്രട്ടറി കെ.പി ശങ്കരന്‍ എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ദുബൈയിൽ 740 ലധികം ഇവി ഗ്രീൻ ചാർജിംഗ് പോയിൻ്റുകൾ

latest
  •  9 minutes ago
No Image

'ദില്ലി ചലോ' മാര്‍ച്ചില്‍ സംഘര്‍ഷം: ജലപീരങ്കിയും കണ്ണീര്‍വാതകവും പ്രയോഗിച്ച് പൊലിസ്, 17 കര്‍ഷകര്‍ക്ക് പരുക്ക്

National
  •  an hour ago
No Image

മെക് 7 വിവാദം; ആരോപണങ്ങളില്‍ അന്വേഷണം ആരംഭിച്ച് എന്‍.ഐ.എ

Kerala
  •  an hour ago
No Image

ഗ്ലോബൽ വില്ലേജിൽ ക്രിസ്‌തുമസ് ആഘോഷങ്ങൾക്ക് തുടക്കമായി

uae
  •  an hour ago
No Image

സഊദിയിൽ ഞായറാഴ്‌ച മുതൽ തണുപ്പിന് കാഠിന്യമേറും; താപനില പൂജ്യം മുതൽ -മൂന്ന് ഡിഗ്രി സെൽഷ്യസ് വരെ താഴാൻ സാധ്യത

Saudi-arabia
  •  2 hours ago
No Image

എല്ലാ കെഎസ്ആർടിസി ബസുകളും എസി ആക്കും, ശമ്പളം ഒന്നാം തീയതി തന്നെ; കെഎസ്ആർടിസിയിലെ വമ്പൻ മാറ്റത്തെ കുറിച്ച് മന്ത്രി ഗണേഷ് കുമാർ

Kerala
  •  2 hours ago
No Image

ദുരന്ത ബാധിതരെ എയര്‍ലിഫ്റ്റ് ചെയ്തതിന് 132.62 കോടി, കേന്ദ്ര നടപടി ദൗർഭാഗ്യകരം; കേന്ദ്രം കേരളത്തോട് സ്വീകരിക്കുന്നത് ശത്രുതാപരമായ നിലപാട്; രമേശ് ചെന്നിത്തല

Kerala
  •  2 hours ago
No Image

ദേശീയ ദിനാഘോഷങ്ങള്‍ക്കൊരുങ്ങി ബഹ്റൈൻ 

bahrain
  •  3 hours ago
No Image

വയനാട് പുനരധിവാസം; സംസ്ഥാന സർക്കാരിനെതിരെ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ

Kerala
  •  3 hours ago
No Image

പട്ടാള നിയമം തിരിച്ചടിച്ചു; ദക്ഷിണ കൊറിയന്‍ പ്രസിഡന്റിനെ പുറത്താക്കി പാര്‍ലമെന്റ്

International
  •  4 hours ago