കേരകര്‍ഷകരുടെ പ്രശ്‌നങ്ങള്‍ക്ക് ഒന്നര മാസത്തിനുള്ളില്‍ പരിഹാരം: മന്ത്രി
കൊച്ചി: കേരകര്‍ഷകരുടെ പ്രശ്‌നങ്ങള്‍ക്ക് ഒന്നരമാസത്തിനുള്ളില്‍ പരിഹാരംകാണുമെന്നു കൃഷിമന്ത്രി വി.എസ് സുനില്‍കുമാര്‍. ഇതിനായി കേരകര്‍ഷക കൂട്ടായ്മകളുടെ പ്രതിനിധികളുമായി ചര്‍ച്ച നടത്തുമെന്നും നാളികേര കര്‍ഷക ഉല്‍പാദക കമ്പനികളുടെ കണ്‍സോര്‍ഷ്യത്തിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച കേരകര്‍ഷക സംഗമത്തില്‍ മുഖ്യപ്രഭാഷണം നടത്തവേ അദ്ദേഹം പറഞ്ഞു.
സംസ്ഥാനത്തു പച്ചത്തേങ്ങ സംഭരണം കാര്യക്ഷമമാക്കും. സംസ്ഥാനത്തെ കാര്‍ഷികോല്‍പന്നങ്ങളെ മൂല്യവര്‍ധിത ഉല്‍പന്നങ്ങളാക്കി മാറ്റുന്നതിന് അന്താരാഷ്ട്ര ശില്‍പശാല സംഘടിപ്പിക്കുമെന്നും ശ്രീലങ്ക, വിയ്റ്റ്‌നാം, ഇന്തോനേഷ്യ തുടങ്ങിയ രാജ്യങ്ങളില്‍നിന്നുള്ള വിദഗ്ധരെ പങ്കെടുപ്പിക്കുമെന്നും മന്ത്രി അറിയിച്ചു. പരിപാടി ധനമന്ത്രി ഡോ. തോമസ് ഐസക് ഉദ്ഘാടനം ചെയ്തു. കണ്‍സോര്‍ഷ്യം ചെയര്‍മാന്‍ ഷാജഹാന്‍ കാഞ്ഞിരവിളയില്‍ അധ്യക്ഷനായി.
തദ്ദേശ സ്വയംഭരണവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ടി.കെ ജോസ്, കേരളാ കര്‍ഷകസംഘം സംസ്ഥാന സെക്രട്ടറി കെ.വി രാമകൃഷ്ണന്‍, കര്‍ഷക കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ലാല്‍ വര്‍ഗീസ് കല്‍പ്പകവാടി, അഖിലേന്ത്യാ കിസാന്‍സഭ സംസ്ഥാന ജനറല്‍ സെക്രട്ടറി സത്യന്‍ മൊകേരി, കര്‍ഷകമോര്‍ച്ച സംസ്ഥാന പ്രസിഡന്റ് ടി.ആര്‍ മുരളീധരന്‍, സ്വതന്ത്ര കര്‍ഷകസംഗം സംസ്ഥാന പ്രസിഡന്റ് കുറുക്കോളി മൊയ്തീന്‍ സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."