മോദി ആര്‍.എസ്.എസിന്റെ ചൗക്കീദാര്‍: ചെന്നിത്തല
തിരുവനന്തപുരം: കഴിഞ്ഞ മൂന്ന് വര്‍ഷം കൊണ്ട് നരേന്ദ്രമോദി സര്‍ക്കാര്‍ രാജ്യത്തിനുണ്ടാക്കിയ മുറിവ് വളരെ വലുതാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഇന്ത്യന്‍ സമൂഹത്തില്‍ അപകടകരവും ദൂരവ്യാപകവുമായ പ്രത്യാഘാതങ്ങളുളവാക്കിയ വര്‍ഗീയ ധ്രൂവികരണത്തിലൂടെ അധികാരത്തിലേറിയ മോദി സര്‍ക്കാര്‍ രാജ്യത്തിന്റെ മതേതര ചട്ടക്കൂടിനെയും ബഹുസ്വര സംസ്‌കാരത്തെയും പാടെ തൂത്തെറിയാനുള്ള ശ്രമങ്ങളാണ് കഴിഞ്ഞ മൂന്ന് വര്‍ഷമായി നടത്തിവരുന്നതെന്ന് ചെന്നിത്തല വിമര്‍ശിച്ചു. മോദി ആര്‍.എസ്.എസിന്റെ ചൗക്കീദാര്‍ മാത്രമായി മാറിയെന്ന് ചെന്നിത്തല പരിഹസിച്ചു.
എന്ത് ഭക്ഷിക്കണം, എന്ത് ചിന്തിക്കണമെന്നൊക്കെ ഭരണകൂടം തിരുമാനിക്കുന്ന സ്ഥിതിയിലേക്ക് കാര്യങ്ങള്‍ എത്തിച്ചേര്‍ന്നതും മോദിയുടെ കാലത്താണ്. ഗോവധ നിരോധനത്തിന്റെ പേര് പറഞ്ഞ് രാജ്യം മുഴവന്‍ സംഘര്‍ഷഭൂമിയാക്കി മാറ്റി. അതിന്റെ പേരില്‍ ദളിതരും ന്യുനപക്ഷങ്ങളും നിരന്തരം വേട്ടയാടപ്പെടുകയും കൊല്ലപ്പെടുകയും ചെയ്തു.
നോട്ടു നിരോധനത്തിന്റെ പേരില്‍ ഒരു രാജ്യത്തെ ജനങ്ങളെ മുഴുവന്‍ തെരുവിലേക്കിറക്കിയതും മോദിയുടെ വികലമായ നയത്തിന്റെ പ്രതിഫലനമായിരുന്നു. കള്ളപ്പണക്കാര്‍ക്കെതിരെയുള്ള പോരാട്ടം എന്ന വ്യാജേന നോട്ടു നിരോധനം വഴി മോദി സാധാരണ ജനങ്ങള്‍ക്ക് അന്തമില്ലാത്ത ദുരിതങ്ങള്‍ നല്‍കുകയായിരുന്നുവെന്നും ചെന്നിത്തല കുറ്റപ്പെടുത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."