മലപ്പുറം കോടത്തൂര്‍ പോളിംഗ് സ്റ്റേഷനില്‍ സംഘര്‍ഷം; യു.ഡി.എഫ് സ്ഥാനാര്‍ഥിയ്ക്ക് പരുക്ക്
പെരുമ്പടപ്പ്: പെരുമ്പടപ്പ് ഗ്രാമപപഞ്ചായത്തിലെ നാലാം വാര്‍ഡില്‍പ്പെടുന്ന കോടത്തൂര്‍ പോളിംഗ് സ്റ്റേഷനില്‍ യു. ഡി. എഫ് എല്‍.ഡി.എഫ് പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷം. പോളിംഗ് ഏജന്റ് ഓപ്പണ്‍ വോട്ട് ചെയ്യാന്‍ ശ്രമിച്ചു എന്ന പേരില്‍ ആദ്യം സംഘര്‍ഷം ഉണ്ടാവുകയും പിന്നീട് യു.ഡി.എഫ് സ്ഥാനാര്‍ഥിയെ വാഹനം ഇടിപ്പിച്ചു പരുക്കേല്‍പ്പിച്ചതിനെ തുടര്‍ന്നും സംഘര്‍ഷം ഉടലെടുക്കുകയായിരുന്നു.
പെരുമ്പടപ്പ് ഗ്രാമപഞ്ചായത് മുന്‍ വൈസ്പ്രസിഡന്റും യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയുമായ സുഹറ അഹമ്മെദിനെയാണ് വണ്ടിയിടിച്ചു പരുക്കേല്‍പ്പിച്ചത്. റോഡ് മുറിച്ച കടക്കാന്‍ ശ്രമിക്കവേ ബൈക്കിലെത്തിയ രണ്ടുപേര്‍ തന്നെ തട്ടി താഴെയിട്ടതായി സുഹറ അഹമ്മദ് പറഞ്ഞു. എന്നാല്‍ അത്തരത്തിലുള്ള ഒരു സംഭവം നടന്നിട്ടില്ല എന്ന് എല്‍.ഡി.എഫ് പ്രവര്‍ത്തകര്‍ പറഞ്ഞു. കൂടുതല്‍ പൊലിസ് സ്ഥലത്തെത്തി പ്രവര്‍ത്തകരെ വിരട്ടി ഓടിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."