ആസ്ത്രേലിയയില്‍ പ്രതിഷേധ റാലി
സിഡ്്നി: ആസ്ത്രേലിയയില്‍ കുട്ടിത്തടവ് കേന്ദ്രത്തില്‍ ഗ്വാണ്ടനാമോ മോഡല്‍ ആക്രമണം നടന്നതില്‍ പ്രതിഷേധിച്ച് റാലി. മെല്‍ബണ്‍, സിഡ്്നി, ബ്രിസ്്ബണ് എന്നിവിടങ്ങളിലാണ് നൂറുകണക്കിനാളുകള്‍ പങ്കെടുത്ത റാലി നടന്നത്. കുട്ടികളെ ഗ്വാണ്ടനാമോ മാതൃകയില്‍ പീഡിപ്പിച്ച സംഭവത്തില്‍ നേരത്തെ അന്വേഷണത്തിന് പ്രധാനമന്ത്രി മാല്‍കം ടേണ്‍ബുള്‍ ഉത്തരവിട്ടിരുന്നു. മെല്‍ബണിലെ റാലിയില്‍ 700 പേരും സിഡ്്നിയില്‍ 300 പേരും പങ്കെടുത്തതായി റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തു.
പീഡനത്തിന്റെ ദൃശ്യങ്ങള്‍ എ.ബി.സി ചാനലിന്റെ ഫോര്‍ കോര്‍ണേഴ്സ് പരിപാടിയിലാണ് പുറത്തുവിട്ടത്. 13, 14 വയസ്സുള്ള കുട്ടികളെ നഗ്നരാക്കി മനുഷ്യത്വരഹിതമായി മര്‍ദിക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്. ആറുകുട്ടികളെയാണ് പൊലിസ് കസ്്റ്റഡിയിലെടുത്തിരുന്നത്. ഇവരെയാണ് പീഡിപ്പിച്ചത്. വിഡിയോ ഞെട്ടിക്കുന്നതാണെന്ന് യു.എന്‍ മനുഷ്യാവകാശ കമ്മിഷന് പറഞ്ഞു.
സംഭവത്തില്‍ ആസ്ത്രേലിയ അന്വേഷണം നടത്തി കുറ്റക്കാര്‍ക്കെതിരേ ഉചിത നടപടി സ്വീകരിക്കുമെന്നാണ് കരുതുന്നതെന്നും ഒരുഘട്ടത്തിലും ഇത്തരം പീഡനമുറകള്‍ സ്വീകരിക്കരുതെന്നും യു.എന്‍ മനുഷ്യാവകാശ കമ്മിഷന് പ്രസ്്താവനയില്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."