90 ശതമാനം നായകള്‍ക്കും പ്രതിരോധ കുത്തിവയ്പ്പ് നടത്തുന്നില്ല
കുന്നൂര്: രാജ്യത്ത് 90 ശതമാനം നായകള്‍ക്കും പ്രതിരോധ കുത്തിവെപ്പ് നടത്തുന്നില്ലെന്ന് കേന്ദ്ര സര്‍ക്കാരിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന കുന്നൂര് പാസ്റ്റര്‍ ഇന്‍സ്റ്റിറ്റിയുട്ട് ഡയരക്ടര്‍ ശിവകുമാര്‍ പറഞ്ഞു. കുന്നൂരില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
1907ലാണ് കുന്നൂരില്‍ പാസ്റ്റര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് സ്ഥാപിച്ചത്. രാജ്യത്ത് 1.80 കോടി ജനങ്ങള്‍ വന്യജീവി ആക്രമണത്തിന് ഇരയാകുന്നുണ്ട്. അന്‍പത് ശതമാനം പേരും 15 വയസിന് താഴെയുള്ളവരാണ് വന്യജീവി ആക്രമണത്തിന് ഇരയാകുന്നത്. ഇതില്‍ 20,000 പേര് രാജ്യത്ത് മരിക്കുകയും ചെയ്യുന്നുണ്ട്.
രാജ്യത്ത് മൂന്ന് കോടി നായകളാണുള്ളത്. പേ വിഷബാധക്കുള്ള മരുന്നാണ് കുന്നൂരിലെ ഈ സ്ഥാപനത്തില്‍ നല്‍കുന്നത്.
ഒരു വര്‍ഷത്തിനിടെ കൂടുതല്‍ മരുന്നുകള്‍ ഉല്പാദിപ്പിക്കാനുള്ള തയാറൊടുപ്പിലാണുള്ളത്.
പേ വിഷബാധ തടയുന്നതിനുള്ള എല്ലാ മാര്‍ഗങ്ങളും സ്വീകരിച്ച് വരുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."