അട്ടിമറി: തന്നെ പരിഹസിച്ചവര്‍ക്കെതിരേയുള്ള കേസുകള്‍ പിന്‍വലിക്കുന്നുവെന്ന് ഉര്‍ദുഗാന്‍
അങ്കാറ: തുര്‍ക്കിയില്‍ സൈനിക അട്ടിമറിയുമായി ബന്ധപ്പെട്ട് തന്നെ പരിഹസിച്ചവര്‍ക്കെതിരേയുള്ള നടപടികളും കേസുകളും പിന്‍വലിക്കുന്നതായി തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്‍ദുഗാന്‍. തന്റെ സര്‍ക്കാരിനെതിരേയുള്ള സൈനിക അട്ടിമറിയെ പ്രതിരോധിച്ച ജനങ്ങളുടെ ഐക്യം തനിക്ക് പ്രചോദനമായെന്നും തുര്‍ക്കി പ്രസിഡന്റ് പറഞ്ഞു. അട്ടിമറി നടത്തി തന്നെ അപമാനിച്ചവര്‍ക്കെതിരേയുള്ള മറുപടി ഈ ഐക്യമാണെന്നും അങ്കാറയിലെ തന്റെ കൊട്ടാരത്തില്‍ നടത്തിയ പ്രസംഗത്തില്‍ അദ്ദേഹം പറഞ്ഞു.
തുര്‍ക്കിയിലെ പട്ടാള അട്ടിമറി ശ്രമവുമായി ബന്ധപ്പെട്ട് ലക്ഷത്തോളം പേര്‍ക്കെതിരേയാണ് നടപടി സ്വീകരിച്ചത്. പതിനായിരങ്ങളാണ് അറസ്റ്റിലായത്. യു.എസ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സൂഫി പണ്ഡിതന്‍ ഫത്്ഹുല്ല ഗുലേനാണ് അട്ടിമറിക്കു പിന്നിലെന്നായിരുന്നു ഉര്‍ദുഗാന്റെ പ്രതികരണം. എന്നാല്‍ ഉര്‍ദുഗാനെ വിട്ടുകിട്ടാന്‍ തുര്‍ക്കി ആവശ്യപ്പെട്ടിട്ടും തെളിവു നല്‍കാതെ വിട്ടുനല്‍കില്ലെന്ന നിലപാടില്‍ അമേരിക്കയും ഉറച്ചുനിന്നു.
തുര്‍ക്കിയിലെ അട്ടിമറിയെ പാശ്ചാത്യരാജ്യങ്ങള്‍ വിലകുറച്ചുകാണിച്ചുവെന്ന് ആരോപിച്ച ഉര്‍ദുഗാന്‍ അവര്‍ അവരുടെ കാര്യം നോക്കട്ടെയെന്നും പറഞ്ഞു. അട്ടിമറിയുമായി ബന്ധപ്പെട്ട് 18,000 പേരാണ് അറസ്റ്റിലായതെന്ന് തുര്‍ക്കി ആഭ്യന്തരമന്ത്രി വെള്ളിയാഴ്ച വ്യക്തമാക്കിയിരുന്നു. തുര്‍ക്കിയിലെ ജനങ്ങളുടെ ഉപദേശം കൂടി സ്വീകരിച്ചാണ് അട്ടിമറിക്കാര്‍ക്കെതിരേയുള്ള നടപടിയില്‍ നിന്ന് പിന്‍വാങ്ങുന്നതെന്ന് ഉര്‍ദുഗാന്‍ പറഞ്ഞു. അട്ടിമറിക്കുശേഷം രാജ്യത്ത് അടിയന്തരാവസ്ഥ ഏര്‍പ്പെടുത്തിയിരുന്നു. എന്നാല്‍ ഇതില്‍ ജനങ്ങള്‍ക്ക് ആശങ്കയുണ്ടെന്ന് ഉര്‍ദുഗാന്‍ പറഞ്ഞു.
ഭീകരാക്രമണത്തില്‍ പത്തുപേര്‍ മരിച്ചപ്പോള്‍ ലോകത്തെ തീപിടിപ്പിച്ച പാശ്ചാത്യര്‍ അട്ടിമറിയില്‍ നൂറിലേറെപേര്‍ കൊല്ലപ്പെട്ടിട്ടും കുറ്റവാളികള്‍ക്കൊപ്പം നിന്നുവെന്ന് ഉര്‍ദുഗാന്‍ ആരോപിച്ചു. സര്‍ക്കാരിനൊപ്പം നില്‍ക്കേണ്ടതിനുപകരമായിരുന്നു ഇത്. നിങ്ങള്‍ നിങ്ങളുടെ കാര്യം നോക്കിയാല്‍ മതിയെന്നും ഉര്‍ദുഗാന്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."