HOME
DETAILS
MAL
അതിരപ്പിള്ളി: സമവായത്തിന് ശ്രമിക്കുമെന്ന് മന്ത്രി എ.സി മൊയ്തീന്
backup
May 26 2017 | 21:05 PM
തൃശൂര്‍: അതിരപ്പിള്ളി വിഷയത്തില്‍ സര്‍ക്കാര്‍ സമവായത്തിന് ശ്രമിക്കുമെന്ന് വ്യവസായ മന്ത്രി എ.സി മൊയ്തീന് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
സി.പി.ഐ അടക്കമുള്ള പാര്‍ട്ടികള്‍ക്ക് ഇക്കാര്യത്തില്‍ വ്യത്യസ്ത അഭിപ്രായമുണ്ടാകുന്നത് സ്വാഭാവികമാണ്. സിമന്റ് വില വന്‍തോതില്‍ ഉയരുന്നതിനാല്‍ മലബാര്‍ സിമന്റ്സിലെ ഉല്പാദനം വര്‍ധിപ്പിക്കാന്‍ നടപടിയെടുക്കും. 6.8 ശതമാനമാണ് നിലവിലെ വിപണി വിഹിതം. ഇത് 26 ആക്കി ഉയര്‍ത്താനാണ് ശ്രമിക്കുന്നത്. സിമന്റ് കമ്പനികള്‍ വില കുത്തനെ വര്‍ധിപ്പിക്കുന്നത് അംഗീകരിക്കാനാകില്ല. ആരോഗ്യം സ്പോര്‍ട്സിലൂടെ എന്ന മുദ്രാവാക്യമുയര്‍ത്തി സാക്ഷരതാ മിഷന് മാതൃകയില്‍ കായിക ക്ഷമതാ മിഷന് ആരംഭിക്കും. വിദ്യാഭ്യാസ വായ്പയുടെ കാര്യത്തില്‍ വിദ്യാര്‍ഥികള്‍ക്ക് അനുകൂലമായ പുതിയ നയം സര്‍ക്കാര്‍ രൂപീകരിച്ച് വരികയാണെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."