എയര്‍ഇന്ത്യ ഏറ്റെടുക്കാന്‍ താല്‍പര്യപ്പെട്ട് ടാറ്റ
ന്യൂഡല്‍ഹി: ഇന്ത്യയുടെ ഏക പൊതുമേഖല വിമാനക്കമ്പനിയായ എയര്‍ ഇന്ത്യ ഏറ്റെടുക്കാന്‍ താല്‍പര്യം പ്രകടിപ്പിച്ച് ടാറ്റ. എയര്‍ ഇന്ത്യയുടെ പ്രധാന ഓഹരികള്‍ കൈവശമുണ്ടെന്ന ആനുകൂല്യത്താലാണ് ടാറ്റ ഗ്രൂപ്പ് എയര്‍ഇന്ത്യ സ്വന്തമാക്കാന്‍ ശ്രമിക്കുന്നത്.
2018 എയര്‍ഇന്ത്യ വില്‍ക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചപ്പോഴും ടാറ്റ താല്‍പര്യം പ്രകടിപ്പിച്ചിരുന്നു. എന്നാല്‍ 76 ശതമാനം ഓഹരി വില്‍ക്കാനായിരുന്നു അന്ന് തീരുമാനിച്ചത്. 100 ശതമാനം ഓഹരികള്‍ നല്‍കാതിരുന്നതിനാലാണ് അന്ന് ടാറ്റ പിന്‍മാറിയത്. ഇപ്പോള്‍ എയര്‍ഇന്ത്യ 100 ശതമാനം ഓഹരിയും വില്‍പനയ്ക്കുവച്ച സാഹചര്യത്തിലാണ് ടാറ്റ വീണ്ടും രംഗത്തുവന്നത്. താല്‍പര്യപത്രം സമര്‍പ്പിക്കാനുള്ള സമയപരിധി ഇന്നലെ അവസാനിച്ചപ്പോള്‍ ടാറ്റ മാത്രമാണ് രംഗത്ത്. 2018ല്‍ താല്‍പര്യമറിയിച്ചിരുന്ന ഹിന്ദുജ, അദാനി ഗ്രൂപ്പുകള്‍ മൗനത്തിലാണ്. കനത്ത സാമ്പത്തിക പ്രതിസന്ധിയിലുള്ള എയര്‍ ഇന്ത്യ വാങ്ങാന്‍ ടാറ്റ ഗ്രൂപ്പിന്റെ ഭാഗമായ ടാറ്റ സണ്‍സും സിംഗപ്പൂര്‍ എയര്‍ലൈന്‍സും സംയുക്തമായാണ് താല്‍പര്യപത്രം നല്‍കിയത്. ഇരു കമ്പനികളുടെയും സംയുക്ത സംരംഭമായ വിസ്താര എയര്‍ലൈന്‍സ് ആവും എയര്‍ ഇന്ത്യ വാങ്ങുക.
1932ല്‍ ജെ.ആര്‍.ഡി ടാറ്റയാണ് എയര്‍ ഇന്ത്യ സ്ഥാപിച്ചത്. 1953ല്‍ എയര്‍ ഇന്ത്യ സര്‍ക്കാര്‍ ഏറ്റെടുത്തെങ്കിലും 1977 വരെ ടാറ്റ തന്നെയായിരുന്നു കമ്പനി ചെയര്‍മാന്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."