മഹാരാഷ്ട്രാ മുനിസിപ്പല്‍ തെരഞ്ഞെടുപ്പ്: മലേഗാവിലും ഭീവണ്ടിയിലും കോണ്‍ഗ്രസിന് നേട്ടം, പനവേലില്‍ ബി.ജെ.പി
മുംബൈ: മഹാരാഷ്ട്രാ മുനിസിപ്പല്‍ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് നേട്ടം. ഭീവണ്ടിയില്‍ കോണ്‍ഗ്രസ് വിജയിക്കുകയും മലേഗാവില്‍ ഏറ്റവും വലിയ ഒറ്റകക്ഷിയാകുയും ചെയ്തു. പനവേല്‍ വ്യക്തമായ ഭൂരിപക്ഷത്തോടെ ബി.ജെ.പി സ്വന്തമാക്കി.
ഭീവണ്ടിയില്‍ ആകെ 90 സീറ്റുകളില്‍ കോണ്‍ഗ്രസ് 47 വാര്‍ഡുകള്‍ സ്വന്തമാക്കിയപ്പോള്‍ ബി.ജെ.പി 19 ഇടത്ത് വിജയിച്ച് നേട്ടമുണ്ടാക്കി. ശിവസേന 16 സീറ്റുകള്‍ നേടി. ബി.ജെ.പിയുടെ ഷാഹിന്‍ സിദ്ദീഖി ഭീവണ്ടിയില്‍ ഏറ്റവും തിളക്കമാര്‍ന്ന വിജയം നേടിയ സ്ഥാനാര്‍ഥികളില്‍ ഉള്‍പ്പെടും.
2,000 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് കോണ്‍ഗ്രസിലെ നരിബന് സയ്യിദിനെ സിദ്ദീഖി പരാജയപ്പെടുത്തിയത്. മുനിസിപ്പാലിറ്റിയില്‍ 22 മുസ്ലിം സ്ഥാനാര്‍ഥികളെ ബി.ജെ.പി രംഗത്തിറക്കിയിരുന്നു. അസദുദ്ദീന്‍ ഉവൈസിയുടെ എ.ഐ.എം.ഐ.എമ്മിനും ഭീവണ്ടിയില്‍ നേട്ടമുണ്ടാക്കാനായി.
മലേഗാവില്‍ ആര്‍ക്കും ഭൂരിപക്ഷം നേടാനായില്ല. ആകെ 84 വാര്‍ഡുകളില്‍ 28 സീറ്റുകള്‍ നേടി കോണ്‍ഗ്രസ് ഏറ്റവും വലിയ ഒറ്റകക്ഷിയായി. എന്‍.സി.പി-ജെ.ഡി.എസ് സഖ്യം 27 സീറ്റുകള്‍ നേടി. ശിവസേന 13 ഇടത്തും ബി.ജെ.പി ഒന്‍പതിടത്തും വിജയിച്ചു.
പുതുതായി രൂപീകരിച്ച പനവേല്‍ മുനിസിപ്പാലിറ്റിയില്‍ ആകെ 78 സീറ്റുകളില്‍ ബി.ജെ.പി 51 ഇടത്ത് വിജയിച്ചു. പി.ഡബ്ല്യു.പി-കോണ്‍ഗ്രസ്-എന്‍.സി.പി സഖ്യം 27 ഇടത്ത് വിജയം നേടി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."