ഒളിംപിക്സ്: റഷ്യന്‍ വെയ്റ്റ്ലിഫ്റ്റിങ് താരങ്ങള്‍ക്ക് വിലക്ക്
പാരിസ്: ഉത്തേജക ഉപയോഗത്തിന്റെ പശ്ചാത്തലത്തില്‍ ഒളിംപിക്സിനുള്ള റഷ്യന്‍ വെയ്റ്റ് ലിഫ്റ്റിങ് താരങ്ങള്‍ക്ക് വിലക്ക്. അന്താരാഷ്ട്ര വെയ്റ്റ്ലിഫ്റ്റിങ് ഫെഡറേഷനാണ് റഷ്യന്‍ താരങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തിയത്.
എട്ടംഗ ടീമാണ് വെയ്റ്റ്ലിഫ്റ്റിങില്‍ റഷ്യക്കുണ്ടായിരുന്നത്. നേരത്തെ അന്താരാഷ്ട്ര ഒളിംപിക് സമിതി റഷ്യയുടെ താരങ്ങളുടെ കാര്യത്തില്‍ അതത് ഫെഡറേഷനുകള്‍ക്ക് തീരുമാനമെടുക്കാമെന്ന് വ്യക്തമാക്കിയിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് വെയ്റ്റ്ലിഫ്റ്റിങ് ഫെഡറേഷന് വിലക്കേര്‍പ്പെടുത്തിയത്.
വെയ്റ്റ്ലിഫ്റ്റിങ് മത്സരത്തിന്റെ വിശ്വാസ്യതയ്ക്ക് അനുദിനം കോട്ടം തട്ടിക്കൊണ്ടിരിക്കുകയാണ്. റഷ്യയുടെ പ്രവൃത്തികള്‍ ഇതിന് ആക്കം കൂട്ടി. കടുത്ത നടപടികള്‍ ഇതിനാല്‍ ഫെഡറേഷന് എടുക്കേണ്ടി വരും. കായിക മേഖലയെ ശുദ്ധീകരിക്കുന്നതിന് വേണ്ടിയാണ് റഷ്യന്‍ താരങ്ങളെ വിലക്കിയതെന്ന് ഫെഡറേഷന് പ്രസ്താവനയില്‍ വ്യക്തമാക്കി. ഇതുവരെ 117 റഷ്യന്‍ താരങ്ങളെയാണ് ഒളിംപിക്സില്‍ നിന്ന് വിലക്കിയിരിക്കുന്നത്.
പ്രമുഖ പുരുഷ താരങ്ങളായ ഒലെഗ് ചെന്‍, ആദം മാലിഗോവ്, റുസ്ലാന് ആല്ബെഗോവ്, ഡേവിഡ് ബെദ്സാന്യന്, അര്‍തം ഒക്ലോവ് എന്നിവരും വനിതാ വിഭാഗത്തില്‍ താത്യാന കാഷിരിന, ടിമ തുര്യേവ, അനസ്തേഷ്യ റൊമാനോവ് എന്നിവരടങ്ങുന്നതാണ് റഷ്യന്‍ ടീം.
ഇതില്‍ ഒക്ലോവ് ലണ്ടന്‍ ഒളിംപിക്സില്‍ വെങ്കലം നേടിയിരുന്നു. കാഷിരിന ലണ്ടനില്‍ വെള്ളി നേടിയിരുന്നു. ഉത്തേജക ഉപയോഗത്തിന്റെ പശ്ചാത്തലത്തില്‍ കാഷിരിനയുടെയും റൊമാനോവയുടെ ഒളിംപിക് പങ്കാളിത്തം റഷ്യന്‍ ഒളിംപിക് കമ്മിറ്റി ഒഴിവാക്കിയിരുന്നു. അതേസമയം വിലക്കേര്‍പ്പെടുത്തിയ താരങ്ങളില്‍ നാലു പേര് മക്ലാരന് റിപ്പോര്‍ട്ടില്‍ പേരുള്ള താരങ്ങളാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."