കായല്‍ സമരവും പണിമുടക്കും നടത്തും
മട്ടാഞ്ചേരി: കല്ലഞ്ചേരി കായലിലെ എക്കല്‍ പുറ്റ് നീക്കം ചെയ്ത് മല്‍സ്യബന്ധനത്തിന് അനുയോജ്യമാക്കാനുള്ള നടപടി വേഗത്തിലാക്കണമെന്നാവശ്യപ്പെട്ട് മത്സ്യതൊഴിലാളികള്‍ ഇന്ന് കല്ലഞ്ചേരി കായല്‍ സമരവും പണിമുടക്കും നടത്തും.
നേരത്തേ ഈ ആവശ്യം ഉന്നയിച്ച് മല്‍സ്യതൊഴിലാളി മഹാ സമ്മേളനം നടത്തിയിരുന്നു.ഇതിന് ശേഷം മുഖ്യമന്ത്രിക്ക് നല്കിയ നിവേദനത്തെ തുടര്‍ന്ന് ഇതിനുള്ള നടപടി സ്വീകരിക്കാമെന്ന് ഉറപ്പ് നല്‍കിയിരുന്നു.
വേണ്ടത്ര ഫണ്ട് അനുവദിച്ച് നടപടി വേഗത്തിലാക്കണമെന്നാവശ്യപ്പെട്ടാണ് സൂചന സമരവും പണിമുടക്കും നടത്തുന്നത്.സമരം കെ.ജെ.മാക്സി എം.എല്‍.എ ഉദ്ഘാടനം ചെയ്യും.
ഫാദര്‍ ഡോക്ടര്‍ ആന്റെണി റ്റോപോള്‍ അധ്യക്ഷത വഹിക്കും. ജോണ്‍ ഫര്‍ണാണ്ടസ് എം.എല്‍. എ,എം സ്വരാജ് എം.എല്‍.എ, കുമ്പളങ്ങി പഞ്ചായത്ത് പ്രസിഡണ്ട് മാര്ട്ടിന് ആന്റണി, ചെല്ലാനം പഞ്ചായത്ത് പ്രസിഡണ്ട് മേഴ്സി ജോസി,കൗണ്‍സിലര്‍ പ്രേംകുമാര്‍ തുടങ്ങിയവര്‍ സംസാരിക്കും.ആയിരത്തോളം തൊഴിലാളികളും അഞ്ഞൂറോളം വഞ്ചികളും സമരത്തില്‍ പങ്കെടുക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."