സ്ഥലം ഇടപാടില്‍ സി.പി.എം സ്വതന്ത്രന്‍ കബളിപ്പിച്ചായി പരാതി
കാസര്‍കോട്: സ്വത്ത് വില്‍പ്പനയില്‍ ചെങ്കള പഞ്ചായത്ത് സി.പി.എം സ്വതന്ത്ര അംഗം പിന്നാക്ക വിഭാഗക്കാരിയെ കബളിപ്പിച്ചതായി പരാതി. ഇതുസംബന്ധിച്ച് എസ്.സി, എസ്.ടി കമ്മിഷന് പരാതി നല്‍കിയതായി ഇവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
നീര്‍ച്ചാല്‍ കന്യാപ്പാടിയില്‍ താമസിക്കുന്ന ശങ്കരയുടെ ഭാര്യ ഉഷയാണ് പരാതിക്കാരി. ചെങ്കള പഞ്ചായത്ത് നാലാം വാര്‍ഡ് സി.പി.എം സ്വതന്ത്രന്‍ അബ്ദുല്ലക്കുഞ്ഞി കുര്‍ളയ്‌ക്കെതിരേയാണ് പരാതി ഉയര്‍ന്നിരിക്കുന്നത്. വാടകവീട്ടില്‍ താമസിക്കുന്ന ഉഷയ്ക്ക് സ്ഥലം വാങ്ങി വീട് നിര്‍മിക്കുന്നതിന് 3,75,000 രൂപ പട്ടികജാതി വികസന വകുപ്പില്‍നിന്ന് അനുവദിച്ചിരുന്നു.
ഇത് മനസിലാക്കിയ ചെങ്കള പഞ്ചായത്തിലെ അബ്ദുല്ലക്കുഞ്ഞി കുര്‍ള ഇവരെ സമീപിക്കുകയും സാലത്തടുക്കയില്‍ ഒന്‍പത് സെന്റ് സ്ഥലം വാങ്ങിതരാമെന്ന് പറയുകയും ബദിയഡുക്ക സബ് രജിസ്ട്രാര്‍ ഓഫിസില്‍ കൊണ്ടുപോയി പരിചയമില്ലാത്തയാളില്‍നിന്ന് സ്ഥലത്തിന്റെ രേഖ വാങ്ങിത്തരികയായിരുന്നു. എന്നാല്‍ പിന്നീടന്വേഷിച്ചപ്പോള്‍ സ്ഥലം അഞ്ച് സെന്റ് മാത്രമേയുള്ളൂവെന്നും സെന്റിന് 30,000 രൂപ മാത്രമേ വരികയുള്ളൂവെന്ന് മനസിലാവുകയും ചെയ്തുവെന്നാണ് ഉഷ പറയുന്നത്.
അബ്ദുല്ലക്കുഞ്ഞി കുര്‍ളയുടെ ചതിയില്‍പ്പെട്ട് തനിക്ക് ധനനഷ്ടം സംഭവിച്ചതായും ഇപ്പോള്‍ തന്നെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുന്നതായും ഉഷ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. അബ്ദുല്ലക്കുഞ്ഞി കുര്‍ള തന്നെ വഞ്ചിച്ച സംഭവം നാട്ടില്‍ സംസാരവിഷയമായപ്പോള്‍ നവമാധ്യമങ്ങളില്‍ പ്രചരിച്ചതിന് ഒരുകോടി രൂപ മാനനഷ്ടം നല്‍കണമെന്ന് കാണിച്ച് തനിക്ക് വക്കീല്‍ നോട്ടിസ് അയച്ചതായും ഇവര്‍ പറഞ്ഞു. ഇക്കാര്യത്തില്‍ ഉചിതമായ നടപടി എസ്.സി, എസ്.ടി കമ്മിഷന്‍ കൈക്കൊള്ളുമെന്ന് പ്രതീക്ഷിക്കുന്നതായും ഉഷ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."