ഡി.വൈ.എഫ്.ഐ ജില്ലാ സമ്മേളനത്തിന് തുടക്കം; മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു
കാഞ്ഞങ്ങാട്: ഇന്നലെയും ഇന്നുമായി കാഞ്ഞങ്ങാട് ലയണ്‍സ് ക്ലബ് ഹാളില്‍ നടക്കുന്ന കാസര്‍കോട് ജില്ലാ ഡി.വൈ.എഫ്.ഐ സമ്മേളനത്തിന്ന് ഉജ്ജ്വല തുടക്കം. അബൂബക്കര്‍ സിദ്ദീഖ്- അഭിമന്യൂ നഗറില്‍ ജില്ലാ പ്രസിഡന്റ് ശിവജി വെള്ളിക്കോത്ത് പതാക ഉയര്‍ത്തിയതോടെയാണ് സമ്മേളനം ആരംഭിച്ചത്.
അഖിലേന്ത്യ പ്രസിഡന്റ് പി.എ മുഹമ്മദ് റിയാസ് സമ്മേളനം ഉദ്ഘാടനം ചെയ്തു. ന്യൂനപക്ഷ- ഭൂരിപക്ഷ വര്‍ഗീയതയ്ക്ക് ഒരുപോലെ സ്വധീനമുള്ള മണ്ണാണ് കാസര്‍കോട് ജില്ലയെന്നും രണ്ടിനുമെതിരേ പോരാടന്‍ യുവാക്കള്‍ രംഗത്തിറങ്ങണമെന്നും മുഹമ്മദ് റിയാസ് ആഹ്വാനം ചെയ്തു.
ജില്ലാ ജോ. സെക്രട്ടറിമാരായ സി. സുരേശന്, ടി.കെ മനോജ് പ്രമേയങ്ങള്‍ അവതരിപ്പിച്ചു. സംഘാടക സമിതി ചെയര്മാന് കെ. രാജ്മോഹന്‍ സ്വാഗതം പറഞ്ഞു. ശിവജി വെള്ളിക്കോത്ത്, രേവതി കുമ്പള, ഷാലു മാത്യൂ, മുഹമ്മദ് നാസമുദ്ദീന്, വി.പി അമ്പിളി എന്നിവരടങ്ങിയ പ്രസീഡിയമാണ് സമ്മേളന നടപടികള്‍ നിയന്ത്രിക്കുന്നത്. 12 ബ്ലോക്കുകളില്‍ നിന്നുളള 250 പ്രതിനിധികളും 38 ജില്ലാ കമ്മിറ്റിയംഗങ്ങളും ഉള്‍പ്പെടെ 288 പേര് സമ്മേളനത്തില്‍ പങ്കെടുക്കുന്നുണ്ട്. ഇതില്‍ 64 വനിതകളും ഒരു ട്രാന്‍സ് ജെന്ഡറുമുണ്ട്. ജില്ലാ സെക്രട്ടറി സി.ജെ സജിത്ത് പ്രവര്‍ത്തന റിപ്പോര്‍ട്ടും സംസ്ഥാന ട്രഷറര്‍ പി. ബിജു സംഘടനാ റിപ്പോര്‍ട്ടും അവതരിപ്പിച്ചു. കേന്ദ്രകമ്മിറ്റിയംഗങ്ങളായ എ.എ റഹിം, പി.പി ദിവ്യ, എസ്. സതീഷ്, സംസ്ഥാന കമ്മിറ്റി അംഗം കെ. സബീഷ് സമ്മേളനത്തില്‍ പങ്കെടുക്കുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."